ad
Deshabhimani

print edition സർഫറാസ്‌ 
15 പന്തിൽ 50

Sarfaraz Khan
വെബ് ഡെസ്ക്

Published on Jan 09, 2026, 12:15 AM | 1 min read


മുംബൈ

വിജയ്‌ ഹസാരെ ഏകദിന ക്രിക്കറ്റിൽ അതിവേഗ അർധസെഞ്ചുറിയുമായി മുംബൈ താരം സർഫറാസ്‌ ഖാൻ. പഞ്ചാബിനെതിരെ പതിനഞ്ച്‌ പന്തിൽ 50 തികച്ചു. 16 പന്തിൽ അർധസെഞ്ചുറി നേടിയ മഹാരാഷ്‌ട്രയുടെ അഭിജിത്‌ കാലെ, ബറോഡ താരം അറ്റിറ്റ്‌ ഷേത്‌ എന്നിവരുടെ റെക്കോഡാണ്‌ സർഫറാസ്‌ തിരുത്തിയത്‌. കളിയിൽ ഒരു റണ്ണിന്‌ മുംബൈ തോറ്റു.


ആദ്യം ബാറ്റ്‌ ചെയ്‌ത പഞ്ചാബ്‌ 45.1 ഓവറിൽ 216ന്‌ പുറത്തായി. മുംബൈ സർഫറാസിന്റെ (20 പന്തിൽ 62) മികവിൽ മികച്ച തുടക്കം കുറിച്ചു. അഞ്ച്‌ സിക്‌സറും ഏഴ്‌ ഫേ-ാറുമായിരുന്നു ഇന്നിങ്‌സിൽ. പഞ്ചാബ്‌ ക്യാപ്‌റ്റൻ അഭിഷേക്‌ ശർമയുടെ ഒരോവറിൽ മൂന്ന്‌ വീതം സിക്‌സറും ഫോറും പറത്തി. പിന്നാലെ മായങ്ക്‌ മാർകണ്ഡെയുടെ പന്തിൽ പുറത്തായി. ക്യാപ്‌റ്റൻ ശ്രേയസ്‌ അയ്യർ 34 പന്തിൽ 45 റണ്ണെടുത്തു. തുടർന്നായിരുന്നു തകർച്ച. 45 റണ്ണെടുക്കുന്നതിനിടെ ഏഴ്‌ വിക്കറ്റാണ്‌ നഷ്ടമായത്‌. 26.2 ഓവറിൽ 215 റണ്ണിന്‌ കൂടാരും കയറുകയായിരുന്നു. സൂര്യകുമാർ യാദവ്‌ (15) ഒരിക്കൽക്കൂടി നിരാശപ്പെടുത്തി.


ക്വാർട്ടറിൽ മുംബൈ കർണാടകത്തെയും പഞ്ചാബഎ മധ്യപ്രദേശിനെയും നേരിടും. ഡൽഹി x വിദർഭ, ഉത്തർപ്രദേശ്‌ x സ‍ൗരാഷ്‌ട്ര എന്നിവയാണ്‌ മറ്റ്‌ മത്സരങ്ങൾ. 12നും 13നുമാണ്‌ മത്സരങ്ങൾ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home