ad
Deshabhimani

തന്ത്രങ്ങള്‍ മെനയാന്‍ സഞ്ജു സാംസണും; ചെന്നൈ സൂപ്പർ കിങ്സിന്റെ വൈസ് ക്യാപ്റ്റനായേക്കും

DHONI
വെബ് ഡെസ്ക്

Published on Dec 27, 2025, 03:21 PM | 1 min read

ചെന്നെെ‌: ഇന്ത്യൻ പ്രീമിയർ ലീ​ഗ് 2026 സീസണിൽ സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിങ്സിന്റെ വൈസ് ക്യാപ്റ്റനായേക്കും. 18 കോടിക്ക് ഐപിഎൽ മിനി ലേലത്തിനു മുമ്പുതന്നെ സഞ്ജുവിനെ ചെന്നൈ സൂപ്പർ കിങ്സ് വാങ്ങിയിരുന്നു. വെറ്ററൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയെ വിട്ടുകൊടുത്താണ് ചെന്നൈ സഞ്ജുവിനെ സ്വന്തമാക്കിയത്.


കഴിഞ്ഞ സീസണുകളിൽ ടീമിനെ നയിച്ച ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്‌വാദിനും എം എസ്. ധോണിക്കുമൊപ്പം സഞ്ജു സാംസണും ചെന്നൈയ്ക്കു വേണ്ടി ഇനി തന്ത്രങ്ങൾ മെനയും.അടുത്ത സീസണോടെ ഇതിഹാസ താരം എം എസ്. ധോണി ഐപിഎൽ കരിയർ അവസാനിപ്പിക്കുമെന്നതിനാൽ വിക്കറ്റ് കീപ്പിങ്ങിനൊപ്പം ക്യാപ്റ്റൻസിയിലും സഞ്ജുവിൽ പ്രതീക്ഷവച്ചാണ് ചെന്നൈ സൂപ്പർ കിങ്സ് മുന്നോട്ടുപോകുന്നത്.


2021 ഐപിഎലി‍ൽ റോബിൻ ഉത്തപ്പയെ ടീമിലെത്തിച്ച ശേഷം, ചെന്നൈ പണം നൽകി ഒരു താരക്കൈമാറ്റം നടത്തുന്നത് സഞ്ജുവിലൂടെയാണ് .ജഡേജയ്ക്കു പുറമേ ഇംഗ്ലിഷ് ഓൾറൗണ്ടർ സാം കറനെയും ചെന്നൈ രാജസ്ഥാനു കൈമാറിയിരുന്നു.


ധോണിക്കും സഞ്ജുവിനും പുറമേ യുവതാരം ഉർവിൽ പട്ടേലും ചെന്നൈ സൂപ്പർ കിങ്സിൽ വിക്കറ്റ് കീപ്പറായുണ്ട്. അടുത്ത സീസണിലെ ചില മത്സരങ്ങളിലെങ്കിലും ധോണി ഇംപാക്ട് പ്ലേയറായി മാത്രം കളിക്കുമെന്നാണു പുറത്തുവരുന്ന സൂചനകൾ. അങ്ങനെയെങ്കിൽ സഞ്ജു സാംസണായിരിക്കും ഈ മത്സരങ്ങളിൽ ടീമിന്റെ വിക്കറ്റ് കീപ്പർ.









deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home