സ്ഥിരതയോടെ സ്കോർ ചെയ്താൽ ആരും സഞ്ജുവിനോട് ചോദ്യം ഉന്നയിക്കില്ല: കെെഫ്

ന്യൂഡൽഹി: അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ടി20 മത്സരം സഞ്ജു സാംസണെ സംബന്ധിച്ച് നിലനിൽപ്പിന്റെ പോരാട്ടം തന്നെയായിരുന്നു. മോശം പ്രകടനങ്ങളുടെ സമീപകാല കണക്കുകളും ഓപ്പണിങ് ലക്ഷ്യമിട്ട് വെെഭവ് സൂര്യവംശി കാത്ത് നിൽക്കുന്നതും താരത്തിന്റെ പ്രതീക്ഷകളെ ഇരുട്ടിലാക്കുന്നത് തന്നെയായിരുന്നു. സഞ്ജുവിനെ സംബന്ധിച്ച് കരിയറിന്റെ തുടക്കം മുതല്‍ ടീമിലിടം നേടുക എന്ന കടന്പ, സെലക്ഷൻ കമ്മറ്റിയുടെ തെരഞ്ഞെടുപ്പിനായി ഓരോ ടൂര്‍ണമെന്‍റെത്തുന്പോഴും കാതോര്‍ത്തിരിക്കേണ്ട സ്ഥഇതിയിലേക്ക് അവനെ മാറ്റി.
ഇപ്പോഴിതാ അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ടി20 മത്സരത്തിൽ 22 പന്തിൽ 57 റൺസ് അടിച്ച് കൂട്ടി ടീമിൻറെ വിജയത്തിൽ നിർണായക പങ്കുവഹിച്ചതിന് പിന്നാലെ ഓപ്പണർ സ്ഥാനത്തേക്ക് കൗമാരതാരം വൈഭവ് സൂര്യവംശിയുമായും അഭിഷേക് ശർമയുമായുള്ള മത്സരത്തെക്കുറിച്ച് മനസു തുറക്കാനും സഞ്ജു തയ്യാറായിരിക്കുന്നു. സ്ഥിരതയില്ലായ്മയുടെ പേരിൽ തനിക്കെതിരെ ഉയരുന്ന വിമർശനങ്ങളെക്കുറിച്ചും, ടീമിലെ സ്ഥാനത്തെക്കുറിച്ചുമാണ് സഞ്ജു വാർത്താ സമ്മേളനത്തിൽ മറുപടി നൽകിയത്. പരാജയങ്ങൾക്ക് ശേഷം ടീമിൽ തുടരുക എന്നത് ഏതൊരു ഇന്ത്യൻ ക്രിക്കറ്റർക്കും വലിയ വെല്ലുവിളിയാണെന്ന് സഞ്ജു അഭിപ്രായപ്പെട്ടു.
2015-ൽ അരങ്ങേറ്റം കുറിച്ച് 11 വർഷത്തെ കരിയറിനിടയിൽ 68 ടി20 മത്സരങ്ങൾ മാത്രം കളിച്ച സഞ്ജു കരിയറിലുടനീളം നിരന്തരമായ പരീക്ഷണങ്ങളിലൂടെയാണ് കടന്നുപോയത്. ടി20 ലോകകപ്പിൽ മാൻ ഓഫ് ദി സീരീസ് പുരസ്കാരം നേടിയിട്ട് പോലും തൊട്ടടുത്ത ഇംഗ്ലണ്ട് പര്യടനത്തിൽ സഞ്ജുവിന് ബെഞ്ചിലിരിക്കേണ്ടി വന്നിരുന്നു.
സ്ഥിരതയോടെ റൺസ് സ്‌കോർ ചെയ്താൽ സഞ്ജുവിനെക്കുറിച്ച് ആരും ചോദ്യം ഉന്നയിക്കില്ലെന്നും കൈഫ് പറഞ്ഞു. സഞ്ജു മികച്ച രീതിയിൽ കളിക്കുമ്പോൾ വൈഭവ് ബെഞ്ചിൽ തന്നെ തുടരുമെന്നും കൈഫ് വ്യക്തമാക്കി. ക്രിക് ബസിലൂടെ സംസാരിക്കുകയായിരുന്നു മുൻ ഇന്ത്യൻ താരം.മലയാളി താരം അർധ സെഞ്ചുറി നേടിയപ്പോൾ പരിശീലകൻ ഗൗതം ഗംഭീറടക്കം ഡഗൗട്ടിലിരുന്ന പരിശീലക സംഘമടക്കം എഴുന്നേറ്റ് നിന്ന് കെെയടിച്ചു. അർധ സെഞ്ചുറിക്ക് പിന്നാലെയും കടന്നാക്രമണം തുടർന്ന സഞ്ജുവിനെ റാഷിദ് ഖാനാണ് പുറത്താക്കിയത്. ഒരു ലെെഫ് റാഷിദിന്റെ ഓവറിൽ ലഭിച്ചെങ്കിലും ഇതേ ഓവറിൽ വീണ്ടും സിക്സറിന് ശ്രമിച്ച സഞ്ജുവിനെ ബൗണ്ടറി ലെെനിൽ മുഹമ്മദ് നബി ക്യാച്ചിലൂടെ മടക്കുകയായിരുന്നു.
സഞ്ജുവിന്റെ ഇത്തരമൊരു പ്രകടനം എല്ലാവരും ആഗ്രഹിച്ചിരുന്നുവെന്ന് പറയാം. സിംബാബ് വെ ടി20യിൽ നിന്ന് തഴയപ്പെടുകയും ഇംഗ്ലണ്ട് ടി20 പരമ്പരയിൽ മികവ് കാട്ടാൻ സാധിക്കാതെ പോവുകയും ചെയ്ത സഞ്ജുവിന് അഫ്ഗാൻ ടി20 പരമ്പര വളരെ പ്രധാനപ്പെട്ടതായിരുന്നു. ആദ്യ മത്സരത്തിൽ 10 റൺസിന് പുറത്തായി നിരാശപ്പെടുത്തിയെങ്കിലും രണ്ടാം മത്സരത്തിൽ കരുത്തുകാട്ടി തിരിച്ചെത്താൻ അദ്ദേഹത്തിനായി.
അഭിഷേക് ശർമ്മ, 15-കാരൻ വൈഭവ് സൂര്യവംശി എന്നിവരുമായി ഓപ്പണിംഗ് സ്ഥാനത്തിനായി നടക്കുന്ന മത്സരത്തെക്കുറിച്ച് വളരെ പോസിറ്റീവായാണ് സഞ്ജു സംസാരിച്ചത്. ടീം മാനേജ്‌മെൻറിനും ക്യാപ്റ്റനും സെലക്ടർമാർക്കും കാര്യങ്ങൾ അത്ര എളുപ്പമല്ലെന്ന് സഞ്ജു വ്യക്തമാക്കി. എല്ലാവരും മികച്ച രീതിയിൽ ഫോമിലുള്ളപ്പോൾ ആരെ ഒഴിവാക്കണം എന്നത് കടുത്ത തീരുമാനമാണ്. ഐ.പി.എല്ലിൽ ഒരു ടീമിനെ നയിച്ച ആളെന്ന നിലയിൽ ഈ തീരുമാനങ്ങളുടെ ബുദ്ധിമുട്ട് എനിക്ക് കൃത്യമായി അറിയാം- സഞ്ജു പറഞ്ഞു








0 comments