ad
Deshabhimani

ഫോം ഔട്ട്, ഒഴിവാക്കൽ ...സ്ഥിരതയില്ലായ്മ; സഞ്ജുവിന്റെ തിരിച്ചുവരവ്

sanju samson
വെബ് ഡെസ്ക്

Published on Mar 08, 2026, 10:43 PM | 2 min read

അഹമ്മദാബാദ്: സൂപ്പർ സ‍ഞ്ജുവെന്ന് സഞ്ജു സാംസണെ വെറുതെ വിളിക്കുന്നതല്ല. ലോകകപ്പില്‍ കളിക്കുമെന്ന് ഒരു പ്രതീക്ഷയുമില്ലാതിരുന്ന സ‍‍ഞ്ജു അപ്രതീക്ഷിതമായി ബാറ്റ് ചെയ്യാനിറങ്ങുകയും പിന്നീട് വീണ്ടും തനിക്ക് ഫോം കണ്ടെത്താനാകാത്തതിനാൽ ടീമിലെ സാധ്യതയ്ക്ക് മങ്ങലേൽക്കുകയും എന്നാൽ പിന്നീടെത്തി ടീമിന്റെ നിർണായക ഘടകമായി മാറുകയും ചെയ്തതോടെ സഞ്ജു വി സാംസണെന്ന താരം ഇന്ത്യൻ ടീമിലെ ഏറ്റവും പ്രതീക്ഷയുള്ള താരമായി ഉയർന്നുവന്നു.


ഒരു മലയാളി താരം ഇന്ത്യ ക്രിക്കറ്റ് ടീമിന്റെ പ്രധാന കളിക്കാരനാകുന്നതും ടീമിനെ സ്വന്തം തോളിലേറ്റി വൺ മാൻ ഷോ യിലൂടെ വിജയം വരിച്ചതുമെല്ലാം കേരളത്തിലും വലിയ അഭിമാനത്തിന് വഴിവയ്ക്കുകയായിരുന്നു. ഇന്നത്തെ ന്യൂസിലാൻഡുമായുള്ള മത്സരമടക്കം കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും അമ്പത് റൺസിന് മേലെ നേടുകയും ടീമിന് നിർണായകമായ 97,89,89 എന്നിങ്ങനെ സ്കോർ ചെയ്യുകയുമുണ്ടായി സഞ്ജു.ക്വാർട്ടർ ഫൈനലെന്ന്‌ വിശേഷിപ്പിക്കപ്പെട്ട മത്സരത്തിൽ വെസ്‌റ്റിൻഡീസിനെതിരെ 50 പന്തിൽ പുറത്താകാതെ 97 റണ്ണടിച്ചു.


സെമിയിൽ ഇംഗ്ലണ്ടിനെതിരെ 42 പന്തിൽ 89. രണ്ട്‌ കളിയിലും ‘മാൻ ഓഫ്‌ ദി മാച്ചായി’. സ്‌റ്റേഡിയത്തെ ഇളക്കിമറിച്ച ഇ‍ൗ രണ്ട്‌ ഇന്നിങ്സുകളാണ്‌ സഞ്‌ജുവിനെ പ്രിയങ്കരനാക്കിയത്‌. നാല്‌ കളിയിലെ സമ്പാദ്യം 232 റണ്ണാണ്‌.ഫെെനലിലേക്കെത്തിയപ്പോൾ അഭിഷേകിനൊപ്പം ക്ലാസിക് പ്രകടനമാണ് സഞ്ജു പുറത്തെടുത്തത്.


സ്കോർ നൂറിലും പിന്നീട് 200 ലേക്കുമെത്താൻ അധിക സമയം വേണ്ടിവന്നില്ല. 98 റൺസെന്ന അഭിഷേക് സഞ്ജു കൂട്ടുകെട്ട് പിന്നീട് അഭിഷേക് ഔട്ടായതോടെ കിഷനൊപ്പം ചേർന്ന് 203 വരെയെത്തിച്ചു.15 -മത് ഓവറിൽ സ‍‍ഞ്ജു പുറത്താവുകയായിരുന്നു . 89 റൺസെന്ന നിർണായക നേട്ടം ടീമിന് മുതൽകൂട്ടായി


ഓസ്‌ട്രേലിയൻ ട്വന്റി–-20 ക്രിക്കറ്റ്‌ ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ (2021)സഞ്ജുവുണ്ടായിരുന്നില്ല. ഋഷഭ്‌ പന്തും ദിനേശ്‌ കാർത്തികുമാണ്‌ സഞ്ജുവിനെ മറികടന്ന്‌ ഇടംകണ്ടെത്തിയത്‌. പകരക്കാരുടെ നിരയിൽ പോലും മലയാളി താരത്തെ പരിഗണിച്ചിരുന്നില്ല .ഇന്ത്യ ഒഴിച്ച്‌ മറ്റെല്ലാ ലോക ടീമിലും സഞ്ജുവിന്‌ ഇടംകിട്ടും എന്നായിരുന്നു ഗൗതം ഗംഭീറിന്റെ അന്നത്തെ പ്രതികരണം. സഞ്ജു ദേശീയ ടീമിൽ കളിക്കാത്തതന്റെ നഷ്ടം ഇന്ത്യക്കാണ്‌. മതിയായ അവസരവും പരിഗണനയും നൽകിയാൽ നാളത്തെ ഒന്നാം നമ്പർ താരമാണ്‌ സഞ്ജുവെന്നും ഗംഭീർ പറഞ്ഞു.


അങ്ങനെ, ഒഴിവാക്കലുകൾക്കും തഴയലുകൾക്കുമൊക്കെ ശേഷം ഫീനിക്സ് പക്ഷിയെ പോലെ ഉദിച്ചുയർന്ന് ക്രിക്കറ്റ് ലോകത്തിന്റെ നെറുകയില്‍ സഞ്ജു എത്തിയിരിക്കുന്നു. ക്രിക്കറ്റില്‍ എന്ത് നേടുന്പോഴും, എല്ലാം സ്വാഭാവികമായി സംഭവിക്കുന്നതാണെന്നു പറയുന്ന സഞ്ജുവിന്റെ വിനയപുരസരമുള്ള പ്രതികരണം തന്നെയാണ് അദ്ദേഹത്തിന്റെ ഉയർ‌ച്ചയുടെ പ്രധാന ഘടകവുമെന്നതില്‍ സംശയമില്ല






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home