ad
Deshabhimani

ഐപിഎൽ 2026

'സഞ്ജു ചെന്നൈ ബാറ്റിങ് നിരയുടെ നട്ടെല്ല്'; ഋതുരാജ് ഗെയ്ക്വാദ്

Rithuraj-Sanju

ഋതുരാജ് ഗെയ്ക്വാദ് (ഇടത്) സഞ്ജു സാംസൺ (വലത്) (Photo Credit NDTV Sports)

വെബ് ഡെസ്ക്

Published on May 06, 2026, 05:10 PM | 1 min read

തിരുവനന്തപുരം : ഡൽഹി ക്യാപിറ്റൽസിനെതിരായ തകർപ്പൻ വിജയത്തിന് പിന്നാലെ സഞ്ജു സാംസണെ പ്രശംസിച്ച് ചെന്നൈ സൂപ്പർ കിങ്‌സ് ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്വാദ്. സഞ്ജു ഇപ്പോൾ ചെന്നൈ ബാറ്റിങ് നിരയുടെ നട്ടെല്ലാണെന്ന് ഋതുരാജ് പറഞ്ഞു. 'ലോകകപ്പിലെ മികച്ച പ്രകടനത്തിന് പിന്നാലെ സഞ്ജു ടീമിനൊപ്പമുള്ളതിൽ വലിയ സന്തോഷമുണ്ട്. നിലവിൽ അദ്ദേഹം ഞങ്ങളുടെ ബാറ്റിങ്ങിന്റെ കരുത്താണ്', മത്സരത്തിന് ശേഷമുള്ള ചടങ്ങിൽ താരം വ്യക്തമാക്കി.


ഐപിഎൽ 2026 സീസണിൽ സഞ്ജു സാംസൺ 80ലധികം റൺസ് നേടുന്ന മൂന്നാമത്തെ മത്സരമാണിത്. സഞ്ജു ഈ സീസണിൽ 40 റൺസിന് മുകളിൽ സ്കോർ ചെയ്തപ്പോഴെല്ലാം ചെന്നൈ വിജയിച്ചിട്ടുണ്ട് എന്ന പ്രത്യേകതയുമുണ്ട്. 2026 ട്വന്റി20 ലോകകപ്പിൽ ഇന്ത്യ കിരീടം നേടിയപ്പോൾ ടൂർണമെന്റിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടതും സഞ്ജുവായിരുന്നു.


തന്റെ ബാറ്റിങ്ങിലെ മാറ്റങ്ങളെക്കുറിച്ച് സഞ്ജുവും പ്രതികരിച്ചു. ക്രീസിലെ തന്റെ പൊസിഷനിലും ചലനങ്ങളിലും കഴിഞ്ഞ കുറച്ചു മാസങ്ങളായി മാറ്റങ്ങൾ വരുത്തിയതായും അത് ഗുണം ചെയ്യുന്നുണ്ടെന്നും സഞ്ജു പറഞ്ഞു. ബേസിക് കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതും സാഹചര്യങ്ങൾക്കനുസരിച്ച് ബാറ്റിങ്ങിൽ തന്ത്രപരമായ മാറ്റങ്ങൾ വരുത്തുന്നതുമാണ് ഈ സ്ഥിരതയ്ക്ക് പിന്നിലെന്നും താരം കൂട്ടിച്ചേർത്തു.


ഡൽഹിക്കെതിരായ ജയത്തോടെ ചെന്നൈ 10 പോയിന്റുമായി പട്ടികയിൽ ആറാം സ്ഥാനത്തെത്തി. രണ്ടാം സ്ഥാനം മുതൽ അഞ്ചാം സ്ഥാനം വരെയുള്ള ടീമുകളുമായി വെറും രണ്ട് പോയിന്റിന്റെ വ്യത്യാസം മാത്രമാണ് ചെന്നൈയ്ക്കുള്ളത്. മെയ് 10,15 തീയതികളിൽ ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരെ നടക്കുന്ന അടുത്ത രണ്ട് മത്സരങ്ങളും ജയിച്ച് പട്ടികയിൽ മുന്നിലെത്താനാണ് ചെന്നൈയുടെ നീക്കം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home