ആ റെക്കോഡും ഇനി ചേട്ടന്; ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സുള്ള മലയാളി

സഞ്ജു സാംസൺ
തിരുവനന്തപുരം : ട്വന്റി20 ലോകകപ്പിലെയും ഐപിഎല്ലിലെയും തകർപ്പൻ പ്രകടനത്തിന് പിന്നാലെ സോഷ്യൽ മീഡിയയിലും റെക്കോഡുകൾ തകർത്ത് സഞ്ജു സാംസൺ. ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സുള്ള മലയാളിയെന്ന നേട്ടം ഇനി സഞ്ജുവിന് സ്വന്തം. ഡൽഹി ക്യാപിറ്റൽസിനെതിരായ ഐപിഎൽ സെഞ്ച്വറിക്ക് പിന്നാലെ താരത്തിന്റെ ഫോളോവേഴ്‌സ് 19 മില്യണായി ഉയർന്നു.
ട്വന്റി20 ലോകകപ്പിന് തുടക്കമാകുമ്പോൾ 10 മില്യണായിരുന്നു സഞ്ജുവിന്റെ ഫോളോവേഴ്‌സ്. എന്നാൽ ലോകകപ്പിലെ സൂപ്പർ എട്ടിൽ വെസ്റ്റ് ഇൻഡീസിനെതിരെയും സെമിയിൽ ഇംഗ്ലണ്ടിനെതിരെയും ഫൈനലിൽ ന്യൂസിലാൻഡിനെതിരെയും താരം നടത്തിയ വെടിക്കെട്ട് പ്രകടനം സഞ്ജുവിന്റെ ജനപ്രീതി കൂട്ടി. ലോകകപ്പ് കാലയളവിൽ തന്നെ ദുൽഖർ സൽമാനെയും അനുപമ പരമേശ്വരനെയും മറികടന്ന് സഞ്ജു രണ്ടാം സ്ഥാനത്തെത്തിയിരുന്നു.
ഐപിഎൽ സീസണിലെ ആദ്യ സെഞ്ച്വറി നേട്ടത്തിന് പിന്നാലെ 18 മില്യൺ ഫോളോവേഴ്‌സുള്ള നടി കീർത്തി സുരേഷിനെയും താരം മറികടന്നു. ഇതോടെ ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സുള്ള മലയാളിയായി സഞ്ജു മാറി.











0 comments