സെക്യൂരിറ്റിയില്ല, താരപ്പകിട്ടില്ല; ആരാധകർക്കൊപ്പം കടൽത്തീരത്ത് ക്രിക്കറ്റ് കളിച്ച് സഞ്ജു

Photo Credit: Social Media
ചെന്നൈ: ഐപിഎൽ 2026 സീസണിൽ രാജസ്ഥാൻ റോയൽസിൽ നിന്ന് ട്രേഡിലൂടെ ചെന്നൈ സൂപ്പർ കിങ്സിലെത്തിയ സഞ്ജു സാംസൺ ചെന്നൈ ആരാധകരുടെ പ്രിയപ്പെട്ട 'ചേട്ടനായി' മാറുന്നു.
ടീമിനായി കളിക്കളത്തിൽ തകർപ്പൻ പ്രകടനം നടത്തുന്നതിനൊപ്പം തന്നെ ചെന്നൈയിലെ പ്രാദേശിക ആരാധകരുമായി ഇടപഴകാനും സഞ്ജു സമയം കണ്ടെത്തുന്നുണ്ട്.
കഴിഞ്ഞ ദിവസം ചെന്നൈയിലെ കടൽതീരത്ത് ഒരു സുരക്ഷാ സന്നാഹങ്ങളുമില്ലാതെ എത്തിയ സഞ്ജു ആരാധകർക്കൊപ്പം ക്രിക്കറ്റ് കളിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമായി.
ആരാധകർക്കൊപ്പം യാതൊരു താരപ്പകിട്ടുമില്ലാതെ ഒത്തുചേർന്ന സഞ്ജു ഇടംകൈയ്യനായി ബാറ്റ് ചെയ്ത് സിക്സർ പറത്തുന്നത് വീഡിയോയിൽ കാണാം. ചെന്നൈ ആരാധകർ നൽകുന്ന പിന്തുണ തന്നെ കൂടുതൽ ഉത്തരവാദിത്തമുള്ള കളിക്കാരനാക്കിയെന്ന് സഞ്ജു പറഞ്ഞു.
"ചെന്നൈ ടീമിലേക്ക് വരുമെന്ന വാർത്തകൾ വന്നപ്പോൾ മുതൽ തന്നെ ആളുകൾ എന്നോട് സിഎസ്കെയിലേക്ക് വരണമെന്ന് ആവശ്യപ്പെടുമായിരുന്നു. ഇത്രയും സ്നേഹമുള്ള ആരാധകർക്ക് മുന്നിൽ കളിക്കുമ്പോൾ തെറ്റുകൾ വരുത്താൻ ഭയമാണെന്നും ഓരോ ഷോട്ടും ആലോചിച്ച് മാത്രമേ കളിക്കാനാകൂ എന്നും" സിഎസ്കെ പോഡ്കാസ്റ്റിൽ സഞ്ജു വ്യക്തമാക്കി.
ഈ സീസണിൽ ചെന്നൈയുടെ വിശ്വസ്തനായ ബാറ്റിംഗ് കരുത്തായി സഞ്ജു മാറിക്കഴിഞ്ഞു. 11 മത്സരങ്ങളിൽ നിന്നായി 430 റൺസ് നേടിയ സഞ്ജുവാണ് ടീമിന്റെ ടോപ്പ് സ്കോറർ.രണ്ട് സെഞ്ചുറികൾ ഇതിനോടകം നേടിയ സഞ്ജുവിന്റെ ഈ മിന്നും ഫോം തന്നെയാണ് പ്ലേ ഓഫ് ലക്ഷ്യമിടുന്ന ചെന്നൈയുടെ ഏറ്റവും വലിയ പ്രതീക്ഷയും










0 comments