ad
Deshabhimani

ഗംഭീറിന്റെ വിശ്വസ്തൻ; ഇന്ത്യൻ ക്രിക്കറ്റ് ടീം അസിസ്റ്റന്റ് കോച്ച് സ്ഥാനം ഒഴിഞ്ഞു റയാൻ ടെൻ ഡോഷേറ്റ്

ND ASSISTANT COACH
വെബ് ഡെസ്ക്

Published on Jul 28, 2026, 07:15 PM | 1 min read

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ അസിസ്റ്റന്റ് കോച്ച് റയാൻ ടെൻ ഡോഷേറ്റ് ചുമതല ഒഴിഞ്ഞതായി റിപ്പോർട്ട്. ഇംഗ്ലണ്ട് പരമ്പരയിലെ തോൽവിക്ക് പിന്നാലെയാണ് അദ്ദേഹം ബിസിസിഐയെ തീരുമാനം അറിയിച്ചതെന്നാണ് വിവരം.


യുകെയിൽ വച്ചാണ് ടെൻ ഡോഷേറ്റ് ബിസിസിഐയെ തന്റെ തീരുമാനം അറിയിച്ചതെന്നും, തുടർന്ന് ഐപിഎൽ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ പരിശീലക ചുമതലയിൽ ചേരുമെന്നും റിപ്പോർട്ടുകൾ പറയുന്നു.


2024 ജൂലൈയിൽ ആരംഭിച്ച ബിസിസിഐയുമായുള്ള അദ്ദേഹത്തിന്റെ കരാർ 2026 ജൂലൈ മധ്യത്തോടെ അവസാനിച്ചിരുന്നു. കരാർ കാലാവധി പൂർത്തിയായതിനെ തുടർന്നാണ് പിന്മാറ്റമെന്നാണ് സൂചന.


ഗൗതം ഗംഭീർ ഇന്ത്യൻ ടീമിന്റെ മുഖ്യ പരിശീലകനായതിന് പിന്നാലെയാണ് ടെൻ ഡോഷേറ്റ് പരിശീലക സംഘത്തിൽ എത്തിയത്. ബാറ്റിംഗ്, ഫീൽഡിംഗ് വിഭാഗങ്ങളിൽ അദ്ദേഹം നിർണായക പങ്കുവഹിച്ചു.


അദ്ദേഹത്തിന്റെ കാലയളവിൽ ഇന്ത്യ 2025 ഏഷ്യാ കപ്പും 2026 ട്വന്റി 20 ലോകകപ്പും സ്വന്തമാക്കി. എന്നാൽ ടെസ്റ്റ് ക്രിക്കറ്റിൽ ഓസ്ട്രേലിയ, ന്യൂസിലൻഡ്, ദക്ഷിണാഫ്രിക്ക ടീമുകൾക്കെതിരായ പരമ്പര തോൽവികൾ ഇന്ത്യ നേരിട്ടു.


കെകെആറുമായി ദീർഘകാല ബന്ധമുള്ള ടെൻ ഡോഷേറ്റ്, മുൻപ് താരമായും ഫീൽഡിംഗ് പരിശീലകനായും ഫ്രാഞ്ചൈസിയുടെ ഭാഗമായിരുന്നു. പുതിയ പരിശീലക ചുമതലയിൽ അദ്ദേഹം വീണ്ടും കെകെആറിലേക്ക് മടങ്ങും.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home