'ബലാത്സംഗക്കാരെ സംരക്ഷിക്കുന്നയാൾ'; പ്രൽഹാദ് ജോഷിക്കെതിരെ രാഹുൽ ഗാന്ധി

ന്യൂഡൽഹി: ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ തുടർന്ന് പുതിയ വിദ്യാഭ്യാസ മന്ത്രിയായി നിയമിച്ച പ്രൽഹാദ് ജോഷിക്കെതിരെ രൂക്ഷ വിമർശനങ്ങളുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബലാത്സംഗ കേസ് പ്രതികളെ സംരക്ഷിക്കുന്ന പ്രൽഹാദ് ജോഷി ഏറ്റവും നീചനായ മനുഷ്യനാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ബലാത്സംഗ കേസ് പ്രതികളെ സംരക്ഷിക്കുന്ന ഒരാളെ വിദ്യാഭ്യാസ മന്ത്രിയായി ബിജെപി നിയമിച്ചത് അങ്ങേയറ്റം ലജ്ജാകരമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിലെ അപാകതകൾക്കെതിരെ പെൺകുട്ടികൾ ഉൾപ്പെടെയുള്ള നിരവധി വിദ്യാർഥികൾ പ്രതിഷേധിക്കുമ്പോഴാണ് ബലാത്സംഗം ചെയ്തവർക്ക് സംരക്ഷണം നൽകണമെന്ന് പറയുന്ന ഒരാളെ വിദ്യാഭ്യാസ മന്ത്രിയായി നിയമിക്കുന്നത്. കേന്ദ്ര മന്ത്രിസഭയിൽ മറ്റ് നിരവധി നേതാക്കളുണ്ടായിട്ടും എന്തുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രൽഹാദ് ജോഷിയെ തന്നെ ഈ പദവിയിലേക്ക് തെരഞ്ഞെടുത്തതെന്ന് രാഹുൽ ഗാന്ധി ചോദിച്ചു.









0 comments