റൺഔട്ട് വിവാദം പുകയുന്നു; താൻ ഇങ്ങനെ ചെയ്യില്ലെന്ന് സൽമാൻ ആഗ

ധാക്ക: ബംഗ്ലദേശിനെതിരായ രണ്ടാം ഏകദിനത്തിലെ റൺഔട്ട് വിവാദത്തിൽ പ്രതികരിച്ച് പാകിസ്ഥാൻ താരം സൽമാൻ ആഗ. ബംഗ്ലാദേശ് ക്യാപ്റ്റൻ മെഹ്‍ദി ഹസൻ മിറാസിന്റെ സ്ഥാനത്ത് താനായിരുന്നുവെങ്കിൽ ഇങ്ങനെ ചെയ്യില്ലായിരുന്നെന്നും അത് ക്രിക്കറ്റ് സ്പിരിറ്റിനു ചേർന്നതല്ലെന്ന് പാക് താരം പറഞ്ഞു. മത്സരത്തിൽ പാകിസ്ഥാന്റെ വിജയത്തിനു പിന്നാലെ വാർത്താസമ്മേളനത്തിലാണ് സൽമാൻ ആഗയുടെ പ്രതികരണം.
അർധസെഞ്ചുറിയുമായി സൽമാൻ ആഗ മുന്നേറുന്നതിനിടെയാണ് നാടകീയമായ റണ്ണൗട്ട് പിറന്നത്. പന്ത് എടുത്തുകൊടുക്കാൻ ശ്രമിച്ച സൽമാൻ ആഗയെ മെഹ്‍ദി ഹസൻ മിറാസ് റൺ ഔട്ടാക്കുകയായിരുന്നു. അംപയർ ഔട്ട് വിളിച്ചതോടെ താരം രോക്ഷപ്രകടനം മറച്ചുവെച്ചില്ല. ഹെൽമറ്റും ഗ്ലൗവും വലിച്ചെറിഞ്ഞ ശേഷമാണ് സൽമാൻ ആഗ ഗ്രൗണ്ട് വിട്ടത്.
39-ാം ഓവറില്‍ മെഹ്ദി ഹസൻ മിറാസ് എറിഞ്ഞ പന്ത് പാക് ബാറ്റർ മുഹമ്മദ് റിസ്വാൻ പ്രതിരോധിച്ചപ്പോൾ പന്ത് നേരെ പോയത് സൽമാൻ അഗയുടെ നേർക്കായിരുന്നു. ക്രീസിന് പുറത്തായിരുന്ന സൽമാൻ പന്ത് കയ്യിലെടുത്ത് ബൗളർക്ക് നൽകാൻ ശ്രമിച്ചു. എന്നാൽ, സൽമാൻ പന്തെടുക്കാൻ കുനിഞ്ഞ നിമിഷം തന്നെ മിറാസ് വേഗത്തിൽ പന്ത് കൈക്കലാക്കി റണ്ണൗട്ടാക്കുകയായിരുന്നു. സംഭവത്തിൽ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകൾ രംഗത്തെത്തി. ഇതിന് പിന്നാലെയാണ് സൽമാൻ ആഗ പ്രതിഷേധം തുറുന്നു പറഞ്ഞ്.










0 comments