ഡ്രസ്സിങ് റൂമിൽ ഇ- സിഗരറ്റ് വലിച്ചു: റിയാൻ പരാഗിന് കനത്ത പിഴ

മുംബൈ: ഡ്രസിങ് റൂമിൽവച്ച് ഇ – സിഗരറ്റ് വലിച്ച രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ റിയാൻ പരാഗിന് പിഴ ചുമത്തി ബിസിസിഐ. മാച്ച് ഫീയുടെ 25 ശതമാനം പിഴയും ഒരു ഡീമെറിറ്റ് പോയിന്റുമാണ് താരത്തിനു ചുമത്തിയത്. കഴിഞ്ഞ ദിവസം പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തിനിടെയാണ് ഡ്രസ്സിങ് റൂമിലിരുന്ന് പരാഗ് ഇ- സിഗരറ്റ് (Vape) ഉപയോഗിച്ചത്. രണ്ടാമത്തെ ഇന്നിങ്സിലെ 16-ാം ഓവറിലാണ് ലൈവ് ക്യാമറകൾ ഈ ദൃശ്യം ഒപ്പിയെടുത്തത്. പിന്നാലെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചു.
ഐപിഎൽ പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.21 റലംഘിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് ലെവൽ 1 കുറ്റമാണ് പരാഗിനെതിരെ ചുമത്തിയിരിക്കുന്നത്. ഇന്ത്യയിലെ ക്രിക്കറ്റ് സ്റ്റേഡിയങ്ങൾ പൂർണ്ണമായും പുകയില വിരുദ്ധ മേഖലകളാണ്. ഗാലറിയിലോ ഡ്രസ്സിങ് റൂമിലോ ഡഗൗട്ടിലോ പുകവലിക്കുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്. ഇതിനുപുറമെ, 2019ലെ നിയമപ്രകാരം (PECA) ഇന്ത്യയിൽ ഇ-സിഗരറ്റുകളുടെ ഉത്പാദനവും വിതരണവും കൈവശം വെക്കുന്നതും നിരോധിച്ചിട്ടുള്ളതാണ്. ഈ നിയമത്തിന്റെ ലംഘനം പിഴയും തടവുശിക്ഷയും വരെ ലഭിക്കാവുന്ന കുറ്റമാണ്.










0 comments