രഞ്ജിട്രോഫി: കേരളത്തിന് 399 റൺസ് വിജയലക്ഷ്യം

പുണെ: രഞ്ജിട്രോഫി ക്വാർട്ടർ ഫൈനലിൽ കേരളത്തിന് ജമ്മു കശ്‌മീരിനെതിരെ 399 റൺസ് വിജയലക്ഷ്യം. ക്യാപ്‌റ്റൻ പരാസ് ദോഗ്ര നേടിയ സെഞ്ചുറിയുടെ ബലത്തിൽ ജമ്മു കശ്‌മീർ 399 റൺസ് നേടി. 232 പന്തിൽ നിന്ന് 132 റൺസാണ് പരാസ് ദോഗ്രയുടെ സമ്പാദ്യം. ഇരു ടീമുകളുടേയും ആദ്യ ഇന്നിങ്‌സ് അവസാനിച്ചപ്പോൾ കേരളം ഒരു റൺസ് ലീഡ് നേടിയിരുന്നു.
ക്വാർട്ടർ ഫൈനലിൽ ജയം പിടിച്ചാൽ മാത്രമേ ജമ്മു കശ്‌മീരിന് സെമി പ്രവേശനം സാധ്യമാവുകയുള്ളൂ. അതേ സമയം കേരളത്തിന് മത്സരം സമനിലയാക്കിയാലും സെമിയിലേക്ക് യോഗ്യത നേടാം. ഒന്നാം ഇന്നിങ്‌സിൽ ലീഡെടുത്തതാണ് കേരളത്തിന് സ്ഥിതി അനുകൂലമാക്കിയത്.
മത്സരത്തിന്റെ നാലാം ദിനമായ ഇന്ന് ഒൻപത് വിക്കറ്റ് നഷ്‌ടത്തിൽ 399 റൺസെടുത്ത ജമ്മു കശ്‌മീർ ഡിക്ലയർ ചെയ്യുകയായിരുന്നു. 399 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ കേരളത്തിനായി ഒപ്പണർമാർ നിലവിൽ ബാറ്റിങ് തുടരുകയാണ്.










0 comments