Deshabhimani

രഞ്ജി ട്രോഫി: ഒഡീഷയ്‌ക്കെതിരായ മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു

Abhishek J Nair

അഭിഷേക് ജെ നായർ

വെബ് ഡെസ്ക്

Published on Oct 16, 2026, 12:00 PM | 1 min read

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ ഒഡീഷയ്‌ക്കെതിരായ മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. യുവതാരം അഭിഷേക് ജെ നായരെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഒക്ടോബർ 18 മുതൽ 21 വരെയാണ് മത്സരം. ഈ സീസണിൽ കേരളത്തിന്റെ ആദ്യ ഹോം മത്സരം കൂടിയാണിത്. വിഷ്ണു വിനോദാണ് ടീമിന്റെ ക്യാപ്റ്റൻ.


സി കെ നായിഡു ട്രോഫിയിലെ ഉജ്ജ്വല പ്രകടനമാണ് അഭിഷേകിന് രഞ്ജി ടീമിലേക്ക് വഴിതുറന്നത്. ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ കേരളത്തെ നയിച്ച അഭിഷേക് പോണ്ടിച്ചേരിക്കെതിരെ രണ്ട് ഇന്നിങ്സിലും മികച്ച ബാറ്റിങ് കാഴ്ചവച്ചിരുന്നു. ആദ്യ ഇന്നിങ്സിൽ 91 റൺസെടുത്ത താരം രണ്ടാം ഇന്നിങ്സിൽ പുറത്താകാതെ സെഞ്ച്വറിയും നേടി.


കേരള ടീം: വിഷ്ണു വിനോദ് (ക്യാപ്റ്റൻ), രോഹൻ എസ് കുന്നുമ്മൽ, അഭിഷേക് ജെ നായർ, അഭിഷേക് പി നായർ, സച്ചിൻ ബേബി, മുഹമ്മദ് അസ്ഹറുദ്ദീൻ (വിക്കറ്റ് കീപ്പർ), സൽമാൻ നിസാർ, വരുൺ നായനാർ (വിക്കറ്റ് കീപ്പർ), ജലജ് സക്സേന, വൈശാഖ് ചന്ദ്രൻ, ആദിത്യ ആനന്ദ് സർവാതെ, അനുരാജ് ജെ എസ്, അഭിജിത് പ്രവീൺ വി, നിധീഷ് എം ഡി, പവൻ രാജ്, ബേസിൽ എൻ പി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home