Deshabhimani

ഭീകരരുടെ സാന്നിധ്യം: പൂഞ്ചിൽ തിരച്ചിൽ ശക്തമാക്കി സുരക്ഷാ സേന

army

ഫയൽ ചിത്രം

വെബ് ഡെസ്ക്

Published on Oct 16, 2026, 12:46 PM | 1 min read

ശ്രീന​ഗർ: ജമ്മു കശ്മീരിലെ പൂഞ്ചിൽ സുരക്ഷാ സേന തിരച്ചിൽ ശക്തമാക്കുന്നു. കഴിഞ്ഞ ദിവസം കൃഷ്ണ ഘാട്ടി മേഖലയോട് ചേർന്നുള്ള നിയന്ത്രണ രേഖയ്ക്ക് സമീപം നടന്ന ഐഇഡി സ്ഫോടനത്തിൽ നാല് ഭീകരർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് തിരച്ചിൽ ഊർജിതമാക്കിയത്. പൂഞ്ച് ജില്ലയിൽ വിവിധയിടങ്ങളിലായി പൊലീസും സൈന്യവും സംയുക്തമായാണ് തിരച്ചിൽ നടത്തുന്നത്.


കഴിഞ്ഞദിവസം ഭീകരർ ഇന്ത്യൻ അതിർത്തിയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുന്നതിനിടെയാണ് ഐഇഡി സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൽ നാല് ലെഷ്കർ ഭീകരർ കൊല്ലപ്പെട്ടിരുന്നു. പാക് അധീന കശ്മീരിലെ പൂഞ്ച് ജില്ലയിൽ നിന്നുള്ളവരാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞു. ലെഷ്കർ ഇ തൊയ്ബ കമാൻഡർ മുഹമ്മദ് ഫൈസാൻ, മുഹമ്മദ് ഇഷ്തിയാഖ് മുഹമ്മദ് വഖാസ്, മുഹമ്മദ് ആസിം എന്നിവരാണ് മരിച്ചത്.


സ്ഫോടനത്തിന് പിന്നാലെ നടത്തിയ തിരച്ചിലിൽ സത്താർബാൻ വനമേഖലയിൽ ഭീകരരുടെ ഒളിത്താവളം കണ്ടെത്തിയിരുന്നു. ഇവിടെ നിന്ന് ഓട്ടോമാറ്റിക് റൈഫിളും ആറ് ഹാൻഡ് ഗ്രനേഡുകളും വെടിക്കോപ്പുകളും കണ്ടെടുത്തു. മെന്ദാർ സബ് ഡിവിഷനിലെ ഗുർസായ്-ഹറൂണി-ബൈധാർ മേഖലയിലാണ് നിലവിൽ തിരച്ചിൽ പുരോ​ഗമിക്കുന്നത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home