സെമി കാണാതെ പുറത്തായി; പാക് താരങ്ങൾക്ക് 50 ലക്ഷം പിഴ ചുമത്തി പിസിബി

PHOTO: AFP
കറാച്ചി: ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിൽ നിന്നും പുറത്തായതിന് പിന്നാലെ താരങ്ങൾക്കെതിരെ കടുത്ത ശിക്ഷാനടപടിയുമായി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി). ലോകകപ്പിന്റെ സെമി ഫൈനലിൽ കടക്കാൻ കഴിയാത്തതിനെത്തുടർന്ന് ഓരോ താരത്തിനും 50 ലക്ഷം പാകിസ്ഥാൻ രൂപ വീതം ബോർഡ് പിഴ ചുമത്തിയതായി 'എക്സ്പ്രസ് ട്രിബ്യൂൺ' റിപ്പോർട്ട് ചെയ്തു.
ടൂർണമെന്റിലെ ടീമിന്റെ പ്രകടനത്തിൽ ബോർഡ് കടുത്ത അതൃപ്തി രേഖപ്പെടുത്തിയെന്ന് റിപ്പോർട്ടിൽ പറയുന്നു. ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യയോടേറ്റ പരാജയപ്പെട്ടതിന് പിന്നാലെ തന്നെ പിസിബി കടുത്ത നടപടിയിലേക്ക് നീങ്ങുമെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു. സൂപ്പർ എട്ടിലെ അവസാന മത്സരത്തിൽ ശ്രീലങ്കയ്ക്കെതിരെ ജയിച്ചിട്ടും ടീം പുറത്തായി. പിന്നാലെ താരങ്ങൾക്കെതിരെ പിഴ ചുമത്തുകയായിരുന്നു.
ടീമിന്റെ മോശം പ്രകടനത്തിൽ മുൻ ക്യാപ്റ്റൻ ജാവേദ് മിയാൻദാദ് കടുത്ത വിമർശനവുമായി രംഗത്തെത്തിയിരുന്നു. രണ്ടു വർഷത്തിലൊരിക്കൽ ലഭിക്കുന്ന സുവർണ്ണാവസരം പാഴാക്കുന്നത് നിരാശാജനകമാണെന്നും മറ്റു ടീമുകൾക്കൊപ്പം എത്താൻ പാകിസ്ഥാൻ താരങ്ങൾക്ക് കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.










0 comments