കോഹ്‌ലിയോ രോഹിത്തോ അല്ല; കടുപ്പമേറിയ ഇന്ത്യൻ ബാറ്ററെ തിരഞ്ഞെടുത്ത് പാറ്റ് കമ്മിൻസ്

മെൽബൺ: താൻ നേരിട്ടതിൽ ഏറ്റവും പ്രയാസമേറിയ ഇന്ത്യൻ ബാറ്ററായി മുൻ താരം ചേതേശ്വർ പൂജാരയെ തിരഞ്ഞെടുത്ത് ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസ്. ദീർഘനേരം ക്രീസിൽ നിലയുറപ്പിച്ച് ബൗളർമാരെ ക്ഷീണിപ്പിക്കുന്ന പൂജാരയുടെ ശൈലിയാണ് കമ്മിൻസ് ചൂണ്ടിക്കാട്ടിയത്.
“ഇന്ത്യയിൽ നിന്ന് ഞാൻ പൂജാരയെ തിരഞ്ഞെടുക്കും. അദ്ദേഹത്തെ പുറത്താക്കാൻ വളരെ ബുദ്ധിമുട്ടാണ്. 100 ഡോട്ട് ബോളുകൾ നേരിടേണ്ടിവന്നാലും അദ്ദേഹം തയ്യാറാണ്. നിങ്ങൾക്ക് ഒരു അവസരം പോലും നൽകില്ല,” പ്രൈം വീഡിയോ സ്പോർട്സിന് നൽകിയ അഭിമുഖത്തിൽ കമ്മിൻസ് പറഞ്ഞു.
പാകിസ്ഥാനിൽ നിന്ന് മുൻ സ്പിന്നർ സയീദ് അജ്മലിനെയും ഇംഗ്ലണ്ടിൽ നിന്ന് അലിസ്റ്റർ കുക്കിനെയും ദക്ഷിണാഫ്രിക്കയിൽ നിന്ന് എബി ഡിവില്ലിയേഴ്സിനെയും കമ്മിൻസ് തിരഞ്ഞെടുത്തു. ന്യൂസിലൻഡിന്റെ ബ്രെൻഡൻ മക്കല്ലം, ശ്രീലങ്കയുടെ തിലകരത്‌നെ ദിൽഷൻ, വെസ്റ്റ് ഇൻഡീസിന്റെ ക്രിസ് ഗെയ്ൽ എന്നിവരും പട്ടികയിൽ ഇടം നേടി.
കമ്മിൻസ് തിരഞ്ഞെടുത്ത താരങ്ങളെല്ലാം നിലവിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ സജീവമല്ലാത്തവരാണ്. കഴിഞ്ഞ വർഷം വിരമിച്ച പൂജാര ഇന്ത്യക്കായി 103 ടെസ്റ്റുകളിൽ നിന്ന് 7,195 റൺസ് നേടിയിട്ടുണ്ട്. 19 സെഞ്ച്വറികളും 35 അർധസെഞ്ച്വറികളും ഇതിൽ ഉൾപ്പെടുന്നു.









0 comments