റെജിനഗറിൽ പത്രിക പിൻവലിച്ച തൃണമൂൽ സ്ഥാനാർഥി വീണ്ടും മത്സരത്തിന്

കൊൽക്കത്ത : പശ്ചിമബംഗാളിൽ ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള രാഷ്ട്രീയ നാടകങ്ങൾ തുടരുകയാണ്. നാമനിർദേശ പത്രിക പിൻവലിച്ച് ഏകദേശം മൂന്ന് മണിക്കൂറിനുശേഷം വീണ്ടും മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് റെജിനഗറിലെ തൃണമൂൽ സ്ഥാനാർഥി റബീയുൾ ആലം ചൗധരി. അതേസമയം നന്ദിഗ്രാമിൽ മമതയുടെ പിന്തുണയോടെ മത്സരിക്കുന്ന കോൺഗ്രസ് സ്ഥാനാർഥിയെ പൊലീസ് അറസ്റ്റ് ചെയ്തത് പുതിയ രാഷ്ട്രീയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ്.
പാർട്ടിയുടെ ഔദ്യോഗിക ചിഹ്നവും പേരും സംബന്ധിച്ച നിയമപോരാട്ടങ്ങളും മമത വിഭാഗം പ്രവർത്തകർക്ക് നേരെയുള്ള ഭീഷണിയുമാണ് പത്രിക പിൻവലിക്കാൻ കാരണമെന്ന് റബീയുൾ ആലം ചൗധരി പറഞ്ഞിരുന്നു. മമത ബാനർജിയുമായി സംസാരിച്ചതിന് ശേഷമായിരുന്നു പിന്മാറ്റം. എന്നാൽ പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. ഇതിനിടെ നന്ദിഗ്രാമിലെ മമത വിഭാഗം സ്ഥാനാർഥി സഞ്ചിത ഡേ പ്രധാൻ നാമനിർദേശ പത്രിക പിൻവലിച്ചിരുന്നു. ഒക്ടോബർ 6നാണ് നന്ദിഗ്രാം, റെജിനഗർ എന്നീ മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.









0 comments