ad
Deshabhimani

‘പാക്‌ കളിക്കാർ 
അകാരണമായി 
പ്രകോപിപ്പിച്ചു’

pakisthan players

പാക് പേസർ ഹാരിസ് റൗഫ് ഇന്ത്യൻ ഓപ്പണർമാരോട് കയർക്കുന്നു

avatar
Sports Desk

Published on Sep 23, 2025, 12:00 AM | 1 min read


ദുബായ്‌

ഏഷ്യാ കപ്പ്‌ സൂപ്പർ ഫോർ മത്സരത്തിനിടെ പാകിസ്ഥാൻ താരങ്ങൾ അകാരണമായി പ്രകോപനമുണ്ടാക്കിയെന്ന്‌ ഇന്ത്യൻ ഓപ്പണർ അഭിഷേക്‌ ശർമ. ‘ ഒരു കാരണവുമില്ലാതെയാണ്‌ പാക്‌ താരങ്ങൾ ഞങ്ങളുടെ നേർക്കുവന്നത്‌. അതെനിക്ക്‌ ഇഷ്ടമായില്ല. അതിനുള്ള ഒരേയൊരു മറുപടി ബാറ്റുകൊണ്ടായിരുന്നു. ടീമിന്‌ ജയവുമൊരുക്കാനായി’ മാൻ ഓഫ്‌ ദി മാച്ച്‌ പുരസ്‌കാരം സ്വീകരിച്ചശേഷം അഭിഷേക്‌ വ്യക്തമാക്കി.


പാക്‌ ബ‍ൗളർമാരായ ഷഹീൻ അഫ്രീദിയും ഹാരിസ്‌ റ‍ൗഫും ഇന്ത്യൻ ഓപ്പണർമാരുമായി പലപ്പോഴും കൊമ്പുകോർത്തിരുന്നു. ഇതിനിടെ റ‍ൗഫ്‌ കാണികൾക്കെതിരെയും തിരിഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home