ad
Deshabhimani

ദിനുഷയ്ക്ക് സെഞ്ചുറി: പൊരുതിയത് വാലറ്റം മാത്രം; ശ്രീലങ്ക 284ന് പുറത്ത്

ind.jpg
വെബ് ഡെസ്ക്

Published on Aug 17, 2026, 05:13 PM | 2 min read

ഗാലെ: ഗാലെ ടെസ്റ്റിൽ ഇന്ത്യ ഉയർത്തിയ കൂറ്റൻ സ്കോറിന് മുന്നിൽ കൂപ്പുകുത്തി ശ്രീലങ്ക. ഒന്നാം ഇന്നിങ്സിൽ ഇന്ത്യ ഉയർത്തിയ 462 റൺസ് ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ശ്രീലങ്ക 284 റൺസിന് പുറത്തായി. ഇതോടെ ഇന്ത്യയ്ക്ക് 178 റണ്‍സ് ലീഡായി.


മുൻനിര ബാറ്റർമാരെല്ലാം വീണപ്പോൾ വാലറ്റം നടത്തിയ ചെറുത്ത് നിൽപ്പാണ് ശ്രീലങ്കയ്ക്ക് തുണയായത്. ആറാം വിക്കറ്റിൽ ഒന്നിച്ച സോണാൽ ദിനുഷയും നിരോഷൻ ഡിക്ക്‌വെല്ലയും ചേർന്ന് 146 റൺസാണ് അടിച്ചെടുത്തത്. രോഷൻ ഡിക്ക്‌വെല്ലയും (115 പന്തിൽ 80) റൺസിന് പുറത്തായി. പിന്നാലെ സെഞ്ചുറി പൂർത്തീകരിച്ച സോണാൽ ദിനുഷയെയും (168 പന്തിൽ 100) വീണതോടെ ശ്രീലങ്കയുടെ ചെറുത്ത് നിൽപ്പ് അവസാനിച്ചു. മാനവ് സുതാർ നാല് വിക്കറ്റ് വീഴ്ത്തി. രവീന്ദ്ര ജഡേജ മൂന്നും മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, കുൽദീപ് യാദവ് എന്നിവർ ഓരോ വിക്കറ്റും നേടി.


മഴയെ തുടർന്ന് കളി തടസപ്പെട്ടെങ്കിലും ഇന്ത്യ മികച്ച ബാറ്റിങ് പ്രകടനമാണ് പുറത്തെടുത്തത്. 167 റൺസെടുത്ത ദേവ്ദത്ത് പടിക്കലിന്റെ ബാറ്റിങ് മികവാണ് ഇന്ത്യക്ക് മികച്ച ടോട്ടൽ സമ്മാനിച്ചത്.മധ്യനിരയിൽ നിർണായക ഇന്നിങ്‌സ് കളിച്ച താരം ശ്രീലങ്കൻ ബൗളർമാർക്ക് തുടർച്ചയായി സമ്മർദം സൃഷ്ടിച്ചു. 230 പന്തിൽ 15 ഫോറും ഒരു സിക്സും ഉൾപ്പെടെയായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. ഇത് പടിക്കലിന്റെ ടെസ്റ്റ് കരിയറിലെ ആദ്യ സെഞ്ചുറിയും മികച്ച സ്കോറുമാണ്. കെഎൽ രാഹുൽ 82 റൺസും ധ്രുവ് ജുറേൽ 51 റൺസും നേടി. റിഷഭ് പന്ത് 39 റൺസെടുത്തു. ശ്രീലങ്കയ്ക്കായി പ്രഭാത് ജയസൂര്യ നാല് വിക്കറ്റും അരങ്ങേറ്റക്കാരൻ കേശര നുവാന്ത മൂന്ന് വിക്കറ്റും നേടി.


മറുപടി ബാറ്റിങ് ആരംഭിച്ച ശ്രീലങ്കയുടെ ഒന്നാം ഇന്നിംഗ്സിന് തുടക്കത്തിൽ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. ഓപ്പണർ നിഷാൻ ഫെർണാണ്ടോയെ മുഹമ്മദ് സിറാജ് പൂജ്യത്തിന് പുറത്താക്കി. പടിക്കലിന്റെ ക്യാച്ചിലാണ് വിക്കറ്റ് വീണത്. പിന്നാലെ ദിനേശ് ചണ്ഡിമൽ (16 പന്തിൽ 4), ലഹിരു ഉദാര (44 പന്തിൽ 27), കമിന്ദു മെൻഡിസ് (25 പന്തിൽ 14), ധനഞ്ജയ ഡി സിൽവയെ (41 പന്തിൽ 21) തുടങ്ങിവരും വീണതോടെ ലങ്ക പരുങ്ങലിലായി. എന്നാൽ ആറാം വിക്കറ്റിൽ ഒന്നിച്ച രോഷൻ ഡിക്ക്‌വെല്ലയും സോണാൽ ദിനുഷയെയും ടീമിനെ മുന്നോട്ട് നയിക്കുകയായിരുന്നു.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home