Deshabhimani

നാലാം ഏകദിനം; വിൽ യങിന് സെഞ്ചുറി: ന്യൂസിലൻഡിനെതിരെ ഇന്ത്യക്ക് 334 റൺസ് വിജയലക്ഷ്യം

ind nz batting
വെബ് ഡെസ്ക്

Published on Nov 13, 2026, 11:29 AM | 1 min read

ബേ ഓവൽ: ഇന്ത്യ ന്യൂസീലൻഡ് നാലാം ഏകദിനത്തിൽ ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത ഇന്ത്യക്കെതിരെ കിവീസ് 50 ഓവറിൽ 333 റൺസിൽ ഓൾ ഔട്ട് ആയി. മികച്ച ബാറ്റിങ് പ്രകടനം പുറത്തെടുത്ത വിൽ യങിന്റെ സെഞ്ചുറിയാണ് ന്യൂസിലൻഡിന് കരുത്തായത്. 108 പന്തിൽ 14 ഫോറും നാല് സിക്സും സഹിതം 125 റൺസെടുത്ത യങ് ടോപ് സ്കോററായി.


ടിം സീഫെർട്ട് 48 പന്തിൽ 58 റൺസും ഫിൻ അലൻ 30 പന്തിൽ 41 റൺസും നേടി. ക്യാപ്റ്റൻ മിച്ചൽ സാന്റ്നർ 24 റൺസും ക്രിസ്റ്റ്യൻ ക്ലാർക്ക് 22 റൺസും നേടി.


ഇന്ത്യൻ ബൗളർമാരിൽ അക്സർ പട്ടേൽ, ഔകിബ് നബി, ഗുർനൂർ ബ്രാർ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. അർഷ്ദീപ് സിങ്, നമൻ ധീർ എന്നിവർ ഓരോ വിക്കറ്റ് നേടി. പത്ത് ഓവറിൽ 39 റൺസ് മാത്രം വഴങ്ങിയ അക്സർ പട്ടേലാണ് ഇന്ത്യൻ ബൗളർമാരിൽ മികച്ചുനിന്നത്.


50 ഓവർ പൂർത്തിയാകുമ്പോൾ 333 റൺസിലെത്തിയ ന്യൂസിലൻഡ് അവസാന ഓവറുകളിൽ തുടർച്ചയായി വിക്കറ്റുകൾ നഷ്ടപ്പെടുത്തുകയായിരുന്നു. 334 റൺസ് വിജയലക്ഷ്യവുമായി ഇന്ത്യ ഉടൻ മറുപടി ബാറ്റിങ്ങിനിറങ്ങും.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home