Deshabhimani

ജിഎൻഎ കരാർ അപ്രായോ​ഗികമെന്ന് സണ്ണി ജോസഫ്; 'കെഎസ്ഇബി തെറ്റായ റിപ്പോർട്ട് നൽകിയിട്ടില്ല'

V D Satheesan Sunny Joseph

വി ഡി സതീശൻ, സണ്ണി ജോസഫ്

വെബ് ഡെസ്ക്

Published on Nov 13, 2026, 11:13 AM | 1 min read

കണ്ണൂർ: വൻ അഴിമതി ലക്ഷ്യമിട്ട് മുഖ്യമന്ത്രി വി ഡി സതീശൻ നേരിട്ട് മുൻകൈയെടുത്ത ജിഎൻഎ വൈദ്യുതി കരാറിനെ വീണ്ടും തള്ളിപ്പറഞ്ഞ് വൈദ്യുതിമന്ത്രി സണ്ണി ജോസഫ്. ജിഎൻഎ കരാർ അപ്രായോ​ഗികമാണെന്നും മറ്റ് കരാറുമായി താരതമ്യം ചെയ്യുമ്പോൾ മുന്നോട്ടുപോകാനാകില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. പ്രതിസന്ധിയുണ്ടെന്ന് പറഞ്ഞ് ജിഎൻഎ കരാറിൽ ഒപ്പുവെക്കാൻ സമ്മർദമുണ്ടായെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തെയും മന്ത്രി തള്ളിപ്പറഞ്ഞു. കെഎസ്ഇബി തെറ്റായ റിപ്പോർട്ട് നൽകിയിട്ടില്ലെന്ന് വൈദ്യുതി മന്ത്രി അറിയിച്ചു.


ഇപ്പോൾ ഒരു വൈദ്യുതി കരാറിലും ഏർപ്പെട്ടിട്ടില്ല. കുറഞ്ഞ വിലയ്ക്ക് സിന്നാറിന്റെ വൈദ്യുതി ലഭിക്കും. വൈദ്യുതി ആവശ്യമില്ലെന്ന് ആർക്കും പറയാനാകില്ല. കേരളത്തിന്റെ ആവശ്യകത അനുദിനം വർധിച്ചുവരികയാണെന്നും സണ്ണി ജോസഫ് പറഞ്ഞു.


സ്വകാര്യ പ്ലാറ്റ്‌ഫോമായ ജിഎൻഎ വഴി വൈദ്യുതി വാങ്ങി കൊള്ള നടത്താനുള്ള നീക്കം പിടിക്കപ്പെട്ടതോടെ മുഖ്യമന്ത്രി കഴിഞ്ഞദിവസം പരസ്യമായി മലക്കംമറിഞ്ഞിരുന്നു. ജിഎൻഎയുമായി കെഎസ്‌ഇബി ഒരു കരാറിലും ഏർപ്പെട്ടിട്ടില്ലെന്നാണ്‌ ബുധനാഴ്‌ച മുഖ്യമന്ത്രി ഉയർത്തിയ വാദം. ജിഎൻഎയിൽ നിന്ന്‌ വാങ്ങാൻ താൻ തീരുമാനിച്ചെന്ന്‌ നവംബർ നാലിന്‌ പ്രഖ്യാപിച്ച അതേ മുഖ്യമന്ത്രിയാണ്‌ സാങ്കേതികത്വത്തിൽ കടിച്ചുതൂങ്ങിയത്‌. മുന്നിലുണ്ടായിരുന്നത്‌ ഹിമാചൽ പ്രദേശിൽനിന്നുള്ളതും ജിഎൻഎയിൽ നിന്നുള്ളതുമായ രണ്ട്‌ ഓഫറുകളായിരുന്നു. അതിൽ ലാഭകരം ജിഎൻഎ ആണെന്ന്‌ കണ്ടെത്തിയാണ്‌ താൻ അനുമതി നൽകിയതെന്നായിരുന്നു ഇതുവരെയുള്ള വാദം. പ്രതിസന്ധിയെന്നതും ജിഎൻഎയാണ്‌ ലാഭമെന്നതും വസ്‌തുതാവിരുദ്ധമാണെന്ന്‌ പുറത്തുവന്നതോടെയാണ്‌ ദയനീയനായ മുഖ്യമന്ത്രിക്ക്‌ ദുരൂഹ ഇടപാട്‌ അവസാനിപ്പിക്കേണ്ടിവന്നത്‌. മാത്രമല്ല, സർക്കാരിനാണ്‌ ജിഎൻഎ ഓഫർ വന്നതെന്ന്‌ കെഎസ്‌ഇബിയും വ്യക്തമാക്കി. ഇ‍ൗ ഘട്ടത്തിലാണ്‌ ഏത്‌ കരാർ, എന്ത്‌ കരാർ എന്ന്‌ സ്ഥാപിക്കാൻ മുഖ്യമന്ത്രി ശ്രമിക്കുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home