ഡ്യൂട്ടിക്കിടെ പൊലീസുകാർ മദ്യപിച്ചതായി പരാതി; കൊടുമൺ സ്റ്റേഷനിലെ നാല് ഉദ്യോഗസ്ഥർക്ക് വൈദ്യപരിശോധന

പത്തനംതിട്ട: ഡ്യൂട്ടിക്കിടെ മദ്യപിച്ചെന്ന പരാതിയിൽ കൊടുമൺ പൊലീസ് സ്റ്റേഷനിലെ നാല് ഉദ്യോഗസ്ഥർക്ക് വൈദ്യപരിശോധന. പരിശോധനയിൽ രണ്ട് ഉദ്യോഗസ്ഥരിൽ മദ്യത്തിന്റെ ഗന്ധം കണ്ടെത്തിയതായാണ് വിവരം. എന്നാൽ ഇവരുടെ രക്തപരിശോധനാ ഫലം പുറത്തുവന്നിട്ടില്ല. സംഭവം പൊലീസ് സേനയ്ക്കുള്ളിൽ വിവാദമായിരിക്കുകയാണ്
പൊലീസ് വാഹനം അസ്വാഭാവികമായ രീതിയിൽ സഞ്ചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഉദ്യോഗസ്ഥർക്കെതിരെ പരാതി ഉയർന്നത്. തുടർന്ന് നാല് പേരെയും വൈദ്യപരിശോധനയ്ക്ക് വിധേയരാക്കുകയായിരുന്നു.
ഡ്യൂട്ടി സമയത്ത് പൊലീസുകാർ മദ്യപിച്ചെന്ന ആരോപണം പുറത്തുവന്നതോടെ സംഭവം വിവാദമായി. ഇതിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ അർധരാത്രിയോടെ കൊടുമൺ പൊലീസ് സ്റ്റേഷനിലെത്തി പ്രതിഷേധിച്ചു. രക്തപരിശോധനാ ഫലം പുറത്തുവരുന്നതോടെ സംഭവത്തിൽ കൂടുതൽ വ്യക്തത ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.








0 comments