Deshabhimani

പിഎസ് സി: മൂല്യനിർണയ പ്രശ്നത്തിൽ ഉദ്യോഗസ്ഥരെ പരാമർശിക്കാതെ ചെയർമാനെയും അംഗങ്ങളെയും ലക്ഷ്യമിട്ടതെന്തിന്

Kerala PSC Office
വെബ് ഡെസ്ക്

Published on Nov 13, 2026, 11:14 AM | 1 min read

തിരുവനന്തപുരം: വിവാദമായ ആസൂത്രണ ബോർഡിലെ ചീഫ് പരീക്ഷയിൽ മൂല്യനിർണയത്തിൽ ഗൗരവമായ വീഴ്‌ച സംഭവിച്ചതിൽ മൂല്യനിർണയത്തിന് ഉത്തരവാദികളാകാനിടയുള്ളവരെ ചോദ്യം ചെയ്യുന്നതിനു മുമ്പ് ചെയർമാനെയും അംഗങ്ങളെയും ലക്ഷ്യമിട്ടത് എന്തുകൊണ്ട്? കോൺഗ്രസ് അനുകൂല സംഘടനയുടെ നേതാവായിരുന്നയാളാണ് ഇപ്പോഴത്തെ സെക്രട്ടറിയെന്ന് ഒരു മാധ്യമവും ഇതുവരെ റിപ്പോർട്ട് ചെയ്തതായി കണ്ടില്ല. പരീക്ഷകളുടെ പൂർണനിയന്ത്രണമുള്ള കൺട്രോളറും ഇപ്പോൾ അറസ്റ്റ്‌ ചെയ്യപ്പെട്ട ഉദ്യോഗസ്ഥനും അതേ സംഘടനയിൽപ്പെട്ടവരാണെന്ന വസ്‌തുതയും ബോധപൂർവം മറച്ചുവച്ചു.


എന്നാൽ, അതുകൊണ്ട് ബോധപൂർവം മൂല്യനിർണയത്തിൽ ഇടപെട്ടതായി പറയാൻ കഴിയില്ല. പക്ഷേ, ചെയർമാനും അംഗങ്ങൾക്കും പരീക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കോൺഗ്രസ്‌ അനുകൂല സംഘടനാ അംഗങ്ങളെക്കൂടി ആശ്രയിക്കാതെ കഴിയില്ലെന്നു ചുരുക്കം. എന്നാൽ, സാമാന്യബുദ്ധിയനുസരിച്ച് ചിന്തിച്ചുനോക്കിയാൽ ലഭിക്കുന്ന ചിത്രം എന്തായിരിക്കും? മൂല്യനിർണയത്തിൽ ഒഴിവാക്കപ്പെട്ട ചോദ്യങ്ങൾ കഴിഞ്ഞുള്ളവയിൽ മറ്റെല്ലാവരേക്കാളും ഉയർന്ന മാർക്ക് ലഭിക്കുമെന്ന് പരീക്ഷ എഴുതുമ്പോൾത്തന്നെ ഉറപ്പുണ്ടെങ്കിലേ മാധ്യമങ്ങളിൽ ചിലത് റിപ്പോർട്ട് ചെയ്‌തതുപോലെ ഉദ്യോഗാർഥിക്ക് ആ ചോദ്യങ്ങൾ ഉത്തരമെഴുതാതെ വിടാൻ കഴിയുകയുള്ളൂ.


അല്ലെങ്കിൽ മൂല്യനിർണയ ക്യാമ്പിൽത്തന്നെ ഈ ചോദ്യങ്ങൾ ഒഴിവാക്കിയാൽ ജോലി ലഭിച്ചയാൾക്ക് ഒന്നാമതാകാൻ കഴിയുമെന്ന് മാർക്ക് കൂട്ടിനോക്കുന്നതിനുമുമ്പ് ഉദ്യോഗസ്ഥരിലൂടെ ചെയർമാനും അംഗങ്ങളും അറിഞ്ഞ് ഇടപെടണം. ഇത്‌ വായിക്കുമ്പോൾത്തന്നെ തലപുകയാൻ തുടങ്ങും. ഇനി ഈ അത്ഭുതകരമായ പ്രവൃത്തി ചെയ്തുവെന്ന് പറയുന്ന ചെയർമാൻ നയിക്കുന്ന ഇന്റർവ്യൂ ബോർഡ് എത്ര ക്രൂരമായാണ് പ്രവർത്തിച്ചത്! ജോലി കൊടുക്കാൻ ഇത്രയും റിസ്‌ക്‌ എടുത്ത ഉദ്യോഗാർഥിക്ക് അഭിമുഖത്തിൽ ഒന്നാംറാങ്ക് കൊടുത്തിട്ടുണ്ടാകുമെന്നാണ് മാധ്യമങ്ങൾ പറയാതെ പറഞ്ഞത്. ഇപ്പോൾ മാർക്ക് പൊതുമാധ്യമങ്ങളിലുണ്ട്.


രണ്ടുപേർക്ക് 23 മാർക്കും ഒരാൾക്ക് 19 മാർക്കും നൽകിയ ബോർഡ് ഈ വിവാദ ഉദ്യോഗാർഥിക്ക് നൽകിയത് 18 മാർക്ക് മാത്രം. അതിനേക്കാൾ കുറവ് 16 മാർക്ക് വീതം ലഭിച്ച രണ്ടുപേർക്കുമാത്രം. അഴിമതി നടത്തി ഇടതുപക്ഷ സംഘടനാ നേതാവിന് ജോലി കൊടുക്കാൻ കഷ്ടപ്പെട്ട പിഎസ്‌സിയാണ് 18 മാർക്ക് മാത്രം അഭിമുഖത്തിൽ നൽകിയതെന്നു ചുരുക്കം. ഈ സംഘടനാ നേതാവ് വഹിക്കുന്ന സ്ഥാനംമാത്രം അന്വേഷണാത്മക പത്രപ്രവർത്തകർക്ക് കണ്ടുപിടിക്കാൻ കഴിഞ്ഞിട്ടില്ല.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home