Deshabhimani

പൊലീസ് സംഘടനകളുടെ പുനഃക്രമീകരണം; ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയിൽ അപ്പീൽ നല്‍കി കെപിഒഎ

kpoa
വെബ് ഡെസ്ക്

Published on Nov 13, 2026, 11:05 AM | 1 min read

തിരുവനന്തപുരം : പൊലീസ് സംഘടനകളുടെ പുനഃക്രമീകരണം ശരിവെച്ച ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിനെതിരെ സുപ്രീം കോടതിയിൽ അപ്പീൽ നൽകി കേരള പൊലീസ് ഓഫീസ് അസോസിയേഷൻ. ആഭ്യന്തര വകുപ്പിൻ്റെ ഉത്തരവും അഡ്ഹോക് കമ്മിറ്റി രൂപീകരണവും നേരത്തെ റദ്ദാക്കിയ സിംഗിൾ ബെഞ്ച് വിധി ഡിവിഷൻ ബെഞ്ച് കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു.


കേരള പെലീസ് അസോസിയേഷന്റെ മൂന്ന് സംഘടനകളെ രണ്ട് സംഘടനകളാക്കി പുനഃക്രമീകരിച്ചുകൊണ്ടാണ് ഈ വർഷം ജൂലൈയിൽ സർക്കാർ ഉത്തരവ് ഇറക്കിയിരുന്നത്. ഈ മൂന്ന് സംഘടനകളും അങ്ങനെ തന്നെ മുന്നോട്ട് പോകണം എന്നതാണ് നിലവിൽ നേതൃത്വം ചർച്ച ചെയ്ത് കൈക്കൊണ്ട നിലപാടെന്ന് കേരള പൊലീസ് ഓഫീസ് അസോസിയേഷൻ അറിയിച്ചു.


സംഘടനകൾ അംഗങ്ങൾക്കായി നടത്തി വരുന്ന കുടുംബസഹായ നിധി, ചികിത്സാ പദ്ധതികൾ ഉൾപ്പെടെ മുന്നോട്ട് കൊണ്ടു പോകാൻ ഈ തീരുമാനം അനിവാര്യമാണെന്നും പുതിയ ഘടന പ്രാബല്യത്തിൽ വന്നാൽ കേരള പൊലീസ് സീനിയേഴ്സ് അസോസിയേഷൻ ഓഫ് പൊലീസിന്റെ ഭാവി സംബന്ധിച്ച് ആശങ്കയുണ്ടെന്നും കെപിഒഎ സെക്രട്ടറി ബിജു സി ആർ പറഞ്ഞു.


സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണെന്ന് ചൂണ്ടിക്കാട്ടി കേരള പൊലീസ് അസോസിയേഷൻ 2026 ജൂലൈയിൽ പുറുപ്പെടുവിച്ച ഉത്തരവിനെതിരെ ഹർജി നൽകിയിരുന്നു. സംഘടനകളെ വെട്ടിച്ചുരുക്കി രണ്ടാക്കാനുള്ള സർക്കാർ നടപടി ഉദ്യോഗസ്ഥരുടെ സംഘടിക്കാനുള്ള മൗലികാവകാശത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് വിലയിരുത്തിയാണ് നേരത്തെ സിംഗിൾ ബെഞ്ച് സർക്കാർ ഉത്തരവ് റദ്ദാക്കിയിരുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home