Deshabhimani

കിവീസ്‌ 356ന് പുറത്ത്; ആകാശ്‌ ദീപിന് അഞ്ച് വിക്കറ്റ്

newz.jpg
വെബ് ഡെസ്ക്

Published on Nov 28, 2026, 06:28 AM | 1 min read

ക്രൈസ്‌റ്റ്‌ചർച്ച്‌: ഇന്ത്യയുമായുള്ള രണ്ടാം ക്രിക്കറ്റ്‌ ടെസ്‌റ്റിൽ ന്യൂസിലൻഡിന്‌ 300 കടന്നു. രണ്ടാം ദിനം അഞ്ചിന്‌ 246 റൺ എന്ന നിലയിലാണ് കളി തുടങ്ങിയയ കിവീസ് നിലവിൽ 330/8 എന്ന നിലയിൽ ബാറ്റിങ് തുടരുകയാണ്. ഇന്ത്യൻ പേസർമാർ അധ്വാനിച്ച്‌ പന്തെറിഞ്ഞെങ്കിലും അതിനുള്ള ഫലം ക്രൈസ്‌റ്റ്‌ചർച്ചിലെ പിച്ചിൽനിന്ന്‌ കിട്ടിയില്ല. 80 റണ്ണുമായി ടോം ബ്ലൻഡ് ക്രീസിലുണ്ട്. ഇന്ത്യക്കായി ആകാശ്‌ ദീപ്‌ നാല് വിക്കറ്റ്‌ നേടി.


രണ്ടാം ദിനം നൂറ് റൺസ് കൂട്ടേചർക്കും മുമ്പ് മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ടെങ്കിലും കിവീസ് പൊരുതുകയാണ്. ടോം ബ്ലൻഡിന് മികച്ച പിന്തുണ നൽകിയ ഗ്ലെൻ ഫിലിപ്‌സിനെ അൻഷുൽ കാംബോജ് തുടക്കത്തിലെ മടക്കുകയായിരുന്നു. പിന്നാലെ നതാൻ സ്‌മിത്തും കൈൽ ജാമിസണും ആകാശ്‌ ദീപിന് മുന്നിൽ കുരുങ്ങി. എന്നാൽ ഒരറ്റത്ത് നിന്നും ടോം ബ്ലൻഡ് ശ്രദ്ധയോടെ ബാറ്റിങ് തുടരുകയായിരുന്നു. മാറ്റ്‌ ഹെൻറി പിന്തുണയുമായി കളത്തിലുണ്ട്.



ടോസ്‌ നേടിയ ഇന്ത്യൻ ക്യാപ്‌റ്റൻ ശുഭ്‌മാൻ ഗിൽ കിവികളെ ബാറ്റ്‌ ചെയ്യാൻവിട്ടുകയായിരുന്നു. ആദ്യ ടെസ്‌റ്റിൽ രണ്ട്‌ ഇന്നിങ്‌സിലും റണ്ണെടുക്കാതെ മടങ്ങിയ ലാതം ക്രൈസ്റ്റ്‌ചർച്ചിൽ 59 റണ്ണുമായി മികച്ച തുടക്കമാണ്‌ നൽകിയത്‌. 31 റണ്ണെടുത്ത കോൺവെയെ പുറത്താക്കി ബ്രാറാണ്‌ സഖ്യം വേർപിരിച്ചത്‌. ഒന്നാം വിക്കറ്റിൽ 77 റൺ പിറന്നു. സ്‌കോർ 110ൽവച്ച്‌ ലാതമിനെ ആകാശ്‌ ദീപ്‌ വിക്കറ്റ്‌ കീപ്പർ ഋഷഭ്‌ പന്തിന്റെ കൈകളിലെത്തിച്ചു. ആകാശിന്റെ മനോഹര സ്‌പെല്ലാണ്‌ തുടർന്ന്‌ കണ്ടത്‌. കിവി ബാറ്റർമാരെ വിറപ്പിച്ചു. ഇതിനിടെ ഇതേ സ്‌കോറിൽ ഹെൻറി നിക്കോൾസിനെ (16) അൻഷുൽ കാംബോജും മടക്കി. രചിൻ രവീന്ദ്ര അക്ക‍ൗണ്ട്‌ തുറക്കുംമുന്പ്‌ ആകാശിന്റെ പന്തിൽ വിക്കറ്റ്‌ കീപ്പറുടെ കൈയിലായി. 110/1 എന്ന നിലയിൽ 110/4 എന്ന നിലയിലേക്ക്‌ ന്യൂസിലൻഡ്‌ തകർന്നു. പക്ഷേ, മേധാവിത്തം നിലനിർത്താൻ ഇന്ത്യൻ ബ‍ൗളർമാർക്ക്‌ കഴിഞ്ഞില്ല. പ്രത്യേകിച്ചും ജസ്‌പ്രീത്‌ ബുമ്രയ്‌ക്ക്‌. ഇന്ത്യയുടെ പ്രധാന പേസറുടെ വേഗം ഓരോ സ്‌പെല്ലിലും കുറഞ്ഞുവന്നു. 19 ഓവർ എറിഞ്ഞ ബുമ്രയ്‌ക്ക്‌ വിക്കറ്റൊന്നും കിട്ടിയില്ല.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home