മലയാളി നഴ്സിങ് ബിരുദധാരിയുടെ കൊലപാതകം: വിവരം അറിയിച്ചത് പ്രതി ഗോകുൽ

കൊട്ടാരക്കര: ബംഗളൂരുവില്‍ നഴ്സിങ് ജോലി തേടിയെത്തിയ യുവതിയെ കുത്തിക്കൊന്ന സംഭവത്തിൽ കൊട്ടാരക്കര നീലേശ്വരം സ്വദേശിയെ ബംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട കുരമ്പാല ആതിരമല ശിവഗംഗയിൽ അനിൽ കുമാറിന്റെയും ബിന്ദുവിന്റെയും മകൾ ഗംഗ (22)യെയാണ് കൊലപ്പെടുത്തിയത്. കൊട്ടാരക്കര നീലേശ്വരം വെള്ളികോണത്ത് വീട്ടിൽ ഗോകുൽ കൃഷ്ണ (23)യാണ് അറസ്റ്റിലായത്.
വെള്ളി രാവിലെ 10ന് ബംഗളൂരു കോട്ടൺപേട്ട് ഒടിസി റോഡിൽ തവക്കൽ മസ്താൻ ദർഗയ്ക്ക് സമീപമുള്ള റിലൻസി ലോഡ്ജിലായിരുന്നു കൊലപാതകം. നഴ്സിങ് ബിരുദം നേടിയ ശേഷം ഗംഗ ജോലി തേടിയാണ് ബംഗളൂരുവില്‍ എത്തിയത്. ബിഎസ്‍സി നഴ്സിങ് ബിരുദധാരിയായ ഗോകുൽ കൃഷ്ണ നഴ്സിങ് അഡ്മിഷൻ കൺസൾട്ടന്റായി ജോലിചെയ്ത് വരികയായിരുന്നു. ഇരുവരും നാലുവർഷമായി പരിചയത്തിലായിരുന്നെന്നും കഴിഞ്ഞ ദിവസമുണ്ടായ തർക്കത്തെ തുടർന്ന് ഗോകുൽ കത്തി ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. കൊലപാതക ശേഷം ഗോകുൽ ലോഡ്ജ് അധികൃതരെ വിവരം അറിയിച്ചു. തുടർന്ന് കോട്ടൺപേട്ട് പൊലീസ് എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.








0 comments