Deshabhimani

ഡൽഹി-മുംബൈ എക്സ്പ്രസ്‌വേയിൽ കാറപകടം; രണ്ട് മരണം, മൂന്ന് പേർക്ക് പരിക്ക്

accident death.jpg
വെബ് ഡെസ്ക്

Published on Nov 28, 2026, 06:25 AM | 1 min read

നൂഹ്: ഡൽഹി-മുംബൈ എക്സ്പ്രസ് വേയിൽ വെള്ളിയാഴ്ച രാത്രിയുണ്ടായ വാഹനാപകടത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ഹരിയാനയിലെ നൂഹ് ജില്ലയിലുള്ള ഫിറോസ്പൂർ ഝിർക്കയ്ക്ക് സമീപം രാത്രി എട്ടരയോടെയായിരുന്നു അപകടം.


ഡൽഹിയിൽ നിന്ന് ജയ്പൂരിലേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. സൈമിർ ഗ്രാമത്തിന് സമീപമെത്തിയപ്പോൾ ഡ്രൈവർ ഉറങ്ങിപ്പോയതിനെ തുടർന്ന് നിയന്ത്രണം വിട്ട കാർ റോഡരികിലെ കൈവരി തകർത്ത് കൾവർട്ടിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു.


മൂന്ന് സ്ത്രീകളും രണ്ട് പുരുഷന്മാരുമാണ് കാറിലുണ്ടായിരുന്നത്. അപകടത്തിൽപ്പെട്ടവരെ നാട്ടുകാർ ചേർന്നാണ് പുറത്തെടുത്തത്. പരിക്കേറ്റ രണ്ട് സ്ത്രീകളെയും ഒരു പുരുഷനെയും മണ്ഡിഖേരയിലെ അൽ-ആഫിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ചവരുടെ മൃതദേഹങ്ങളും ഇതേ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.


മരിച്ചവരുടെയോ പരിക്കേറ്റവരുടെയോ പേരുവിവരങ്ങളും സ്വദേശവും ഇതുവരെ തിരിച്ചറിയാനായിട്ടില്ലെന്നും സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും അന്വേഷണ ഉദ്യോഗസ്ഥനായ എഎസ്ഐ സഞ്ജിത് അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home