Deshabhimani

ഇന്ത്യക്ക് 244 റൺസിന്റെ നാണംകെട്ട തോൽവി; ഹെൻട്രിയ്‌ക്ക്‌ ആറ് വിക്കറ്റ്, കിവീസിന് തകർപ്പൻ ജയം

IND VS NZ LOST IND
വെബ് ഡെസ്ക്

Published on Nov 13, 2026, 02:19 PM | 1 min read

ബേ ഓവൽ: ന്യൂസിലൻഡിനെതിരായ നാലാം ഏകദിനത്തിൽ ഇന്ത്യക്ക് കനത്ത തോൽവി. 244 റൺസിനാണ് കിവീസ് ഇന്ത്യയെ തകർത്തത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് ഉയർത്തിയ 334 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 26.4 ഓവറിൽ വെറും 89 റൺസിന് ഓൾഔട്ടായി. ഏകദിന ചരിത്രത്തിലെ ഇന്ത്യയുടെ രണ്ടാമത്തെ വലിയ തോൽവിയാണിത്. ആറ് വിക്കറ്റ് വീഴ്ത്തിയ മാറ്റ് ഹെൻട്രിയാണ് ഇന്ത്യൻ ബാറ്റിങ് നിരയെ തകർത്തത്.


രോഹിത് ശർമ, വിരാട് കോലി, ക്യാപ്റ്റൻ ശ്രേയസ് അയ്യർ എന്നിവർ റൺസൊന്നുമെടുക്കാതെ പുറത്തായതോടെ ഇന്ത്യ തുടക്കത്തിലേ തകർന്നു. റുതുരാജ് ഗെയ്ക്‌വാദ് അഞ്ച് റൺസെടുത്ത് മടങ്ങി. ഇഷാൻ കിഷൻ 27 റൺസെടുത്തപ്പോൾ അക്സർ പട്ടേലും നമൻ ധീറും 21 റൺസ് വീതം നേടി. മറ്റുള്ളവർക്ക് കാര്യമായ സംഭാവന നൽകാനായില്ല.


ന്യൂസിലൻഡിനായി ഹെൻട്രി 27 റൺസ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തി. മാത്യു ഫിഷർ മൂന്ന് വിക്കറ്റും കൈൽ ജാമിസൺ ഒരു വിക്കറ്റും നേടി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലൻഡ് 50 ഓവറിൽ 333 റൺസിന് ഓൾഔട്ടായിരുന്നു. വിൽ യങിന്റെ തകർപ്പൻ സെഞ്ചുറിയാണ് കിവീസിന് കരുത്തായത്. 108 പന്തിൽ 14 ഫോറും നാല് സിക്സും ഉൾപ്പെടെ 125 റൺസെടുത്ത യങ് ടോപ് സ്കോററായി. ടിം സീഫർട്ട് 58 റൺസും ഫിൻ അലൻ 41 റൺസും നേടി.


ഇന്ത്യക്കായി അക്സർ പട്ടേൽ, ഔഖിബ് നബി, ഗുർനൂർ ബ്രാർ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. അർഷ്ദീപ് സിങ്ങും നമൻ ധീറും ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി. തോൽവിയേറ്റെങ്കിലും അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലാണ്. പരമ്പരയിലെ നിർണായകമായ അവസാന മത്സരം നവംബർ 15 ഞായറാഴ്ച നടക്കും.


ഏകദിന ക്രിക്കറ്റിൽ റൺസ് അടിസ്ഥാനത്തിൽ ഇന്ത്യയുടെ ഏറ്റവും വലിയ തോൽവി 2000 ഒക്ടോബർ 29ന് ഷാർജയിൽ ശ്രീലങ്കയ്‌ക്കെതിരെ 245 റൺസിനായിരുന്നു. 2026 നവംബർ 13ന് ന്യൂസിലൻഡിനെതിരെ 244 റൺസിന് പരാജയപ്പെട്ടതോടെ ഇന്ത്യയുടെ ഏകദിന ചരിത്രത്തിലെ രണ്ടാമത്തെ വലിയ തോൽവിയായി ഇത് മാറി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

iffk

02

print edition ചലച്ചിത്ര അക്കാദമി ജീവനക്കാരെ ഒഴിവാക്കുന്നു; 
മേള പ്രതിസന്ധിയിലേക്ക്‌
PF Pension

03

print edition ബാങ്ക്‌ അക്ക‍ൗണ്ട്‌ വഴിയാക്കുന്നതിൽ ആശങ്ക; ഉ‍ൗരുവാസികൾക്ക്‌ പെൻഷൻ കിട്ടാക്കനിയാകും
exam writing

04

print edition കേരളത്തിന്റെ പ്രവേശന പരീക്ഷകൾ നീറ്റിനും മാതൃകയെന്ന്‌ വിദഗ്‌ധസമിതി
Kaladi University

05

print edition കരുത്താർജിച്ച്‌ മുന്നോട്ട്‌: സംസ്‌കൃത സർവകലാശാല സമരം 111–ാം ദിനത്തിലേക്ക്‌
deshabhimani section

Recommended

Deshabhimani
Home