ad
Deshabhimani

ചരിത്രം കുറിച്ച് നേപ്പാൾ; വെസ്റ്റിൻഡീസിനെ വീഴ്ത്തി പരമ്പര

Nepal cricket

facebook.com/photo Cricket Association of Nepal-CAN

വെബ് ഡെസ്ക്

Published on Sep 30, 2025, 11:42 AM | 1 min read

ഷാർജ: ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ചരിത്രം കുറിച്ച് നേപ്പാൾ. ട്വന്റി20 സ്പെഷലിസ്റ്റുകൾക്ക് പേരുകേട്ട വെസ്റ്റിൻഡീസിനെ വീഴ്ത്തി പരമ്പര നേടിയാണ്, നേപ്പാൾ ക്രിക്കറ്റ് ചരിത്രത്തിന്റെ ഭാ​ഗമായത്. രാജ്യാന്തര ക്രിക്കറ്റ്‌ ക‍ൗൺസിൽ (ഐസിസി) പൂർണ്ണമെമ്പറും ടെസ്റ്റ് കളിക്കുന്നവരുമായ ഒരു ടീമിനെതിരെ ആദ്യമായാണ് നേപ്പാൾ പരമ്പര വിജയം നേടുന്നത്. മൂന്ന് മത്സര ട്വന്റി20 പരമ്പരയിലെ ആദ്യ രണ്ട് കളിയും നേപ്പാൾ ജയിച്ചു കയറി. ഇന്നലെ നടന്ന മത്സരത്തിൽ 90 റണ്‍സിന്റെ ആധികാരിക വിജയമാണ് ടീം സ്വന്തമാക്കിയത്. ആദ്യ മത്സരത്തിൽ 19 റൺസിനായിരുന്നു ജയം. പരമ്പരയിലെ അവസാന മത്സരം ചൊവ്വാഴ്ച നടക്കും.


ടോസ് നേടി ബാറ്റേന്തിയ നേപ്പാൾ 173 റൺസാണ് അടിച്ചെടുത്ത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ വിൻഡീസ് 83ന് പുറത്തായി. ഓപണർ ആസിഫ് ഷെയ്ഖിന്റെയും (47 പന്തിൽ 68*) സുന്ദീപ് ജോറയുടെയും (39 പന്തിൽ 63) അർധസെഞ്ചുറിയുടെ കരുത്തിലാണ് നേപ്പാൾ 173 റൺസെടുത്തത്. നാലാം വിക്കറ്റിൽ ഇരുവരും ചേർന്ന് 100 റൺസിന്‍റെ കൂട്ടുകെട്ടുണ്ടാക്കി. മറുപടി ബാറ്റിങ്ങിനിറങ്ങിയ വെൻഡീസിന് തുടക്കം മുതൽ പിഴച്ചു. അഞ്ചു റൺസ് എടുക്കുന്നതിനിടെ രണ്ട് വിക്കറ്റുകൾ വീണു. 21 റൺസ് നേടിയ ജേസൺ ഹോൾഡറാണ് ടീമിന്‍റെ ടോപ് സ്കോറർ. മൂന്ന് പേർക്ക് മാത്രമാണ് രണ്ടക്കം കാണാനായത്. ഇതോടെ 17.1 ഓവറിൽ 83 റൺസ് നേടി വെസ്റ്റിൻഡീസ് ഓൾഔട്ടായി. നാല് വിക്കറ്റ് നേടിയ ആദിൽ അൻസാരിയും മൂന്ന് വിക്കറ്റ് പിഴുത കുശാൽ ഭുർതേലുമാണ് നേപ്പാളിനായി ബൗളിങ്ങിൽ തിളങ്ങിയത്.


ആദ്യകളിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ നേപ്പാൾ നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 148 റൺസാണ് എടുത്തത്. മറുപടി ബാറ്റിങ്ങിൽ വെസ്റ്റിൻഡീസിന്റെ ഇന്നിങ്സ് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 129 റൺസിൽ അവസാനിക്കുകയായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home