ad
Deshabhimani

ഇന്ത്യ-അയർലൻഡ് രണ്ടാം ട്വന്റി 20; ടോസ് നേടി ഇന്ത്യ ബൗളിങ് തിരഞ്ഞെടുത്തു,വൈഭവ് സൂര്യവംശിക്ക് ടീമിൽ ഇടം ലഭിച്ചില്ല

VAIBHAV SOORYAMSHI

Photo Credit:Social Media

വെബ് ഡെസ്ക്

Published on Jun 28, 2026, 05:52 PM | 1 min read

ബെൽഫാസ്റ്റ്: ഇന്ത്യ-അയർലൻഡ് രണ്ടാം ട്വന്റി 20 മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തിരഞ്ഞെടുത്തു. മത്സരവേദിയിലെ കാലാവസ്ഥാ സാഹചര്യങ്ങൾ മുൻനിർത്തിയാണ് ക്യാപ്റ്റൻ ശ്രേയസ് അയ്യർ ഇത്തരമൊരു തീരുമാനമെടുത്തത്.


എപ്പോൾ വേണമെങ്കിലും മഴയ്ക്ക് സാധ്യതയുള്ളതിനാൽ, പിച്ചിന്റെ ആനുകൂല്യം ആദ്യം മുതലെടുക്കാനാണ് ഇന്ത്യയുടെ പദ്ധതി. കഴിഞ്ഞ മത്സരത്തിലെ തോൽവിയിൽ നിന്ന് പാഠമുൾക്കൊണ്ട്, നിശ്ചിത പാറ്റേണുകൾക്ക് പിന്നാലെ പോകാതെ സാഹചര്യത്തിനനുസരിച്ച് സ്മാർട്ട് ക്രിക്കറ്റ് കളിക്കാനാണ് ടീം ലക്ഷ്യമിടുന്നതെന്ന് ശ്രേയസ് വ്യക്തമാക്കി.


അരങ്ങേറ്റം കുറിച്ച് സൂര്യൻഷ് ഷെഡ്‌ജെയും, പ്രിൻസ് യാദവും, വൈഭവ് സൂര്യവംശി ടീമിൽ ഇല്ല


ഇന്ത്യൻ പ്ലെയിംഗ് ഇലവനിൽ രണ്ട് സുപ്രധാന മാറ്റങ്ങളാണുള്ളത്. യുവതാരങ്ങളായ സൂര്യൻഷ് ഷെഡ്‌ജെയും, പ്രിൻസ് യാദവും ഇന്ന് ട്വന്റി 20 അരങ്ങേറ്റം കുറിക്കും. ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും മികച്ച പ്രകടനം പുറത്തെടുത്ത സൂര്യൻഷിന്റെ സാന്നിധ്യം ടീമിന് കരുത്താകുമെന്ന് ക്യാപ്റ്റൻ പറഞ്ഞു.


പ്രിൻസ് യാദവിനെ യാതൊരു സമ്മർദ്ദവുമില്ലാതെ കളിക്കാൻ അനുവദിക്കാനാണ് ടീം മാനേജ്‌മെന്റിന്റെ തീരുമാനം. അതേസമയം, അരങ്ങേറ്റത്തിനായി കാത്തിരിക്കുന്ന വൈഭവ് സൂര്യവംശിക്ക് ഇന്നും ടീമിൽ ഇടം ലഭിച്ചില്ല.


ഫോമിലുള്ള താരങ്ങളെ ഒഴിവാക്കി പുതിയൊരു താരത്തിന് അവസരം നൽകുന്നത് നീതിയല്ലെന്ന ബാറ്റിംഗ് കോച്ച് സിതാൻഷു കൊട്ടക്കിന്റെ നിലപാടാണ് ഇതിന് കാരണം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home