ad
Deshabhimani

പശ്ചിമേഷ്യൻ സംഘർഷം: ഹോർമുസ് കടലിടുക്കിന്റെ പൂർണനിയന്ത്രണം ഏറ്റെടുത്ത് ഇറാൻ

Hormuz

ഹോർമുസ് കടലിടുക്ക്

വെബ് ഡെസ്ക്

Published on Jun 28, 2026, 06:20 PM | 1 min read

ബാഗ്ദാദ് : തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് അടുത്ത 30 ദിവസത്തേക്ക് ഇറാൻ്റെ പൂർണ്ണ മേൽനോട്ടത്തിലും നിയന്ത്രണത്തിലുമായിരിക്കുമെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്‌ചി. കടലിടുക്കിന്റെ പ്രവർത്തനങ്ങളിൽ പൂർണ്ണ ഉത്തരവാദിത്തം ഇറാനാണെന്നും ഇക്കാര്യത്തിൽ മറ്റേതെങ്കിലും കക്ഷിയോ രാജ്യമോ ഉൾപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.


നിലവിലെ തടസങ്ങൾ നീക്കുന്നതോടെ കടലിടുക്കിന്റെ പ്രവർത്തനങ്ങൾ പൂർണതോതിൽ പുനരാരംഭിക്കുമെന്ന് അരാഗ്‌ചി വ്യക്തമാക്കി. ഇതിനായുള്ള പ്രവർത്തനങ്ങൾ തെഹ്‌റാൻ നടത്തിവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏതെങ്കിലും തരത്തിലുള്ള ഏകപക്ഷീയമായ നീക്കങ്ങളോ പുറത്തുനിന്നുള്ള ഇടപെടലുകളോ കാര്യങ്ങൾ കൂടുതൽ ഗുരുതരമാക്കുമെന്നും, ഇത് ഹോർമുസിലെ സാധാരണ പ്രവർത്തനങ്ങൾ തടസപ്പെടുത്തുമെന്നും മുന്നറിയിപ്പ് നൽകി.


ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷങ്ങൾക്കിടെയാണ് അരാഗ്‌ചിയുടെ പ്രസ്താവന. വാണിജ്യ കപ്പലിനുനേരെയുണ്ടായ ഇറാൻ ആക്രമണത്തിന് പിന്നാലെ ഇറാൻ്റെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കി അമേരിക്ക പ്രത്യാക്രമണം നടത്തിയിരുന്നു. ഇതിന് മറുപടിയായി യുഎസ് താവളങ്ങൾക്ക് നേരെ ഇറാനും ആക്രമണം അഴിച്ചുവിട്ടു. മേഖലയിലെ സംഘർഷങ്ങൾക്കിടയിലും ടെഹ്‌റാനും വാഷിംഗ്ടണും തമ്മിലുള്ള നയതന്ത്ര ചർച്ചകൾ തുടരുകയാണ്



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home