ad
Deshabhimani

ഫ്രാൻസിൽ വിമാനം തകർന്നുവീണു; 11 മരണം

France

ഫ്രാൻ‌സിൽ വിമാനം തകർന്ന് വീണ് ഉണ്ടായ അപകടം |Photo: iStock

വെബ് ഡെസ്ക്

Published on Jun 28, 2026, 07:14 PM | 1 min read

നാൻസി : ഫ്രാൻസിലെ ടോംബ്ലെയിനിൽ സ്കൈഡൈവിംഗ് സംഘം സഞ്ചരിച്ചിരുന്ന സിവിൽ വിമാനം തകർന്നു വീണ് 11 പേർ മരിച്ചു. ഞായറാഴ്ച രാവിലെ 11 മണിയോടെയായിരുന്നു അപകടം. വിമാനത്തിലുണ്ടായിരുന്ന പൈലറ്റും അഞ്ച് പരിശീലകരും അഞ്ച് വിദ്യാർഥികളും ഉൾപ്പെടെ 11 പേരും അപകടത്തിൽ മരിച്ചതായി അധികൃതർ അറിയിച്ചു.


ആദ്യമായി സ്കൈഡൈവിംഗിൽ പങ്കെടുത്തവരായിരുന്നു ഇവർ. തങ്ങളുടെ പ്രിയപ്പെട്ടവരുടെ സ്കൈഡൈവിംഗ് കാണാനായി ബന്ധുക്കൾ സ്ഥലത്ത് എത്തിയിരുന്നു. അവർക്ക് മുന്നിൽ വെച്ചാണ് അപകടം സംഭവിച്ചത്. വിമാനം കുത്തനെ താഴേക്ക് പതിക്കുകയായിരുന്നുവെന്നും, എമർജൻസി ലാൻഡിംഗിന് പൈലറ്റ് ശ്രമിച്ചതിന്റെ ലക്ഷണങ്ങളില്ലെന്നും അധികൃതർ അറിയിച്ചു. വിമാനം തകർന്നു വീണത് ജനവാസ മേഖലയ്ക്ക് സമീപമാണെങ്കിലും ആർക്കും പരിക്കില്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home