ad
Deshabhimani

'എന്റെ ആദ്യ ബാറ്റ്'; തെങ്ങിന്റെ മടൽ ബാറ്റ് പരിചയപ്പെടുത്തി സജന സജീവൻ

Sajana Sajeevan
വെബ് ഡെസ്ക്

Published on Jan 13, 2026, 03:02 PM | 1 min read

മുംബൈ: 'എന്റെ ആദ്യ ബാറ്റ്'.... വേദിയിൽ തെങ്ങിന്റെ മടൽ ബാറ്റ് പരിചയപ്പെടുത്തി മലയാളി ക്രിക്കറ്റ് താരം സജന സജീവൻ. വനിതാ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിനായി മിന്നും പ്രകടനം കാഴ്ച വെച്ച സജന, ടീം സംഘടിപ്പിച്ച പരിപാടിയിലാണ് മടൽ ബാറ്റ് പരിചയപ്പെടുത്തി ഓർമകൾ പങ്കുവെച്ചത്. നാട്ടിൽ ആൺകുട്ടികൾക്കൊപ്പം ഈ ബാറ്റുമായാണ് ക്രിക്കറ്റ് കളിച്ചിരുന്നതെന്ന് സജന പറഞ്ഞു.


സജനയുടെ വീഡിയോ മുംബൈ ഇന്ത്യൻസ് സോഷ്യൽ മീഡയിൽ പങ്കുവെച്ചതോടെ വൈറലായി മാറി. 'നയന്റീസ് കിഡ്‌സിന്റെ ആദ്യ ബാറ്റ്', 'ഇത്‌ ബാറ്റ് മാത്രം അല്ല ഇത് ആയിരുന്നു ഞങ്ങളുടെ സ്റ്റമ്പും' എന്നിങ്ങനെയുള്ള കമന്റുകളുമായി നിരവധി പേരെത്തി.



വനിതാ പ്രീമിയർ ലീഗിലെ ഉദ്ഘാടന മത്സരത്തിൽ തന്നെ മികച്ച പ്രകടനമാണ് സജന നടത്തിയത്. റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെതിരായ മത്സരത്തിൽ ആറാമതായി ക്രീസിലെത്തിയ സജന 25 പന്തിൽ 45 റൺസെടുത്ത് ടോപ് സ്‌കോററായിരുന്നു. ഒരു സിക്‌സറും ഏഴ്‌ ഫോറും ഉൾപ്പെട്ടതായിരുന്നു ഇന്നിങ്‌സ്‌.


75 ലക്ഷത്തിനാണ്‌ മുംബൈ ഇന്ത്യൻസ് സജനയെ ഇത്തവണ ടീമിൽ എടുത്തത്‌. വയനാട്ടുകാരിയായ സജനക്കായി മുംബൈക്കൊപ്പം യുപിയും രംഗത്തുണ്ടായിരുന്നു. 30 ലക്ഷം അടിസ്ഥാനവില ഇതോടെ ഉയർന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home