രഞ്ജി ട്രോഫി: വിദർഭ 383 റൺസിന് പുറത്ത്, ശിവം ദുബെക്ക് അഞ്ച് വിക്കറ്റ്

നാഗ്പുർ: മുംബൈക്കെതിരായ രഞ്‌ജിട്രോഫി ക്രിക്കറ്റ് സെമിയിൽ വിദർഭ 383 റൺസിന് പുറത്ത്. അഞ്ച് വിക്കറ്റ് നഷ്‌ടത്തിൽ 308 റൺസുമായി കളത്തിലിറങ്ങിയ വിദർഭയ്ക്ക് രണ്ടാം ദിനം 75 റൺസ് കൂട്ടിചേർക്കാനെ കഴിഞ്ഞുള്ളൂ. മുംബൈയ്ക്കായി ശിവം ദുബെ അഞ്ചു വിക്കറ്റ് നേടി. ഇന്ത്യൻ താരത്തിന്റെ മികച്ച ബൗളിങാണ് കൂറ്റൻ സ്‌കോറിലേക്ക് കുതിച്ച വിദർഭയെ പിടിച്ചു നിർത്തിയത്.
ഡാനിഷ് മെയ്‌ൽവർ (157 പന്തിൽ 79), ധ്രുവ് ഷോറി (109 പന്തിൽ 74), യാഷ് റാത്തോഡ് (113 പന്തിൽ 54) എന്നിവരുടെ അർധസെഞ്ചുറികളാണ് വിദർഭയ്ക്ക് കരുത്തായത്. കരുൺനായർ 70 പന്തിൽ നിന്ന് 45 റൺസും ക്യാപ്‌റ്റൻ അക്ഷയ് വാദ്‌കർ 62 പന്തിൽ നിന്ന് 34 റൺസും നേടി. മുംബൈയ്ക്കായി ഷംസ് മുലാനി, റോയ്‌സ്റ്റൻ ഡിയാസ് എന്നിവർ രണ്ട് വിക്കറ്റും ശാർദുൽ ഠാക്കൂർ ഒരു വിക്കറ്റും സ്വന്തമാക്കി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈയ്ക്ക് ഓപ്പണർ ആയുഷ് മാത്രെയുടെ (16 പന്തിൽ 9) വിക്കറ്റ് നേരത്തെ നഷ്ടമായി. നിലവിൽ 11 ഓവറിൽ 40/1 എന്ന നിലയിലാണ് മുംബൈ.










0 comments