ഷമി ഹീറോ തന്നെ; രഞ്ജി ട്രോഫിയിൽ ഒരു ഇന്നിംഗ്സിൽ എട്ട് വിക്കറ്റ് നേടി

കൊൽക്കത്ത:രഞ്ജി ട്രോഫിയില്‍ തകർപ്പൻ പ്രകടനവുമായി ഇന്ത്യൻ സൂപ്പർ താരം മുഹമ്മദ് ഷമി. ജമ്മു കശ്മീരിനെതിരേ ബംഗാളിനായി എട്ടുവിക്കറ്റുകളാണ് സെമിയിൽ ആദ്യ ഇന്നിങ്‌സിൽ ഷമി പിഴുതെടുത്തത്.ആദ്യ ഇന്നിങസിൽ ബംഗാൾ 328 റൺസെടുത്തപ്പോൾ ജമ്മു 302 റൺസിന് പുറത്തായി.അതോടെ 26 റൺസിന്റെ ലീഡ് സ്വന്തമാക്കാനും ബംഗാളിനായി.
മത്സരത്തിന്റെ മൂന്നാം ദിനം ജമ്മുകശ്മീരിന്റെ അഞ്ചുവിക്കറ്റുകൾ വീഴ്ത്തിയ ഷമി, ജമ്മു ബാറ്റിങ് ലീഡിലേക്കെത്താനുള്ള വഴികളെല്ലാം അടച്ചു. രണ്ടാം ദിനം മൂന്ന് വിക്കറ്റ് ഷമ്മി പിഴുതു. അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 198 റൺസ് എന്ന നിലയിൽ ആദ്യ ഇന്നിങ്‌സ് ബാറ്റിങ് ആരംഭിച്ച ജമ്മുവിന്റെ ശേഷിക്കുന്ന അഞ്ചുവിക്കറ്റുകളും ഇന്ത്യൻ പേസർ തെറിപ്പിക്കുകയായിരുന്നു.അതോടെ ടീം 302 റൺസിൽ ഒതുങ്ങി.
2023 ഏകദിന ലോകകപ്പിനുശേഷം പരിക്കേറ്റ ഷമ്മി ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. പിന്നീട് ഇക്കഴിഞ്ഞ മാർച്ചിൽ നടന്ന ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിലാണ് താരം ഇന്ത്യയ്ക്കായി ആദ്യമായി കളിക്കളത്തിലിറങ്ങിയത്. ഇന്നിങ്‌സിൽ 22.1 ഓവറിൽ 90 റൺസ് വിട്ടുകൊടുത്താണ് എട്ടുവിക്കുകൾ ഷമി പിഴുതത്. സമീപകാലത്ത് ആഭ്യന്തരക്രിക്കറ്റിൽ മിന്നും പ്രകടനമാണ് താരം കാഴ്ചവെക്കുന്നത്.ടൂർണമെന്റിൽ വരുൺ ചക്രവർത്തിക്കൊപ്പം ഇന്ത്യയ്ക്കായി ഏറ്റവുമധികം വിക്കറ്റുകൾ വീഴ്ത്തിയ താരവും ഷമിയായിരുന്നു. എന്നാൽ പിന്നീട് ടീമിലേക്ക് താരം പരിഗണിക്കപ്പെട്ടില്ല.
അതേസമയം, ടീമിലെടുക്കാത്തതിലുള്ള അതൃപ്തി വെളിവാക്കുന്ന ഒട്ടേറെ പ്രതികരണങ്ങൾ ഷമിയുടെ ഭാഗത്തുനിന്നുണ്ടായി.അടുത്തിടെ നടന്ന ഓസ്‌ട്രേലിയൻ പര്യടനത്തിനുള്ള ടീമിൽ നിന്ന് ഒഴിവാക്കിയതിൽ ഷമിയും ചീഫ് സെലക്ടർ അജിത്ത് അഗാർക്കറും തമ്മിൽ ഭിന്നതയുണ്ടായിരുന്നു. ഓസീസ് പര്യടനത്തിനുള്ള ടീമിൽ നിന്ന് ഒഴിവാക്കിയതിനെ തുടർന്ന് ഷമി സെലക്ടർമാരെ വിമർശിച്ചിരുന്നു. ഫിറ്റായിരുന്നെങ്കിൽ ഷമി ടീമിലുണ്ടാകുമായിരുന്നുവെന്നാണ് പിന്നീട് അഗാർക്കർ പ്രതികരിച്ചത്.










0 comments