മിന്നുമണിക്ക്‌ അഞ്ച്‌ വിക്കറ്റ്‌

minnumani
വെബ് ഡെസ്ക്

Published on Apr 02, 2025, 12:00 AM | 1 min read


ഡെറാഡൂൺ : ചലഞ്ചർ ട്രോഫി ത്രിദിന ക്രിക്കറ്റ്‌ ടൂർണമെന്റിൽ മലയാളി സ്‌പിൻ ബൗളർ മിന്നുമണിക്ക്‌ അഞ്ച്‌ വിക്കറ്റ്‌ നേട്ടം. ഇന്ത്യൻ എ ടീം ക്യാപ്‌റ്റനായ മിന്നുമണി ഇന്ത്യ സി ടീമിനെതിരെ 27 ഓവറിൽ 91 റൺ വഴങ്ങിയാണ്‌ നേട്ടം കൈവരിച്ചത്‌.


സി ടീം 313 റണ്ണിന്‌ പുറത്തായി. സെഞ്ചുറി നേടിയ തനുശ്രീ സർക്കാർ 153 റണ്ണുമായി പുറത്തായില്ല. രണ്ടാം ദിനം എ ടീം ഒമ്പത്‌ വിക്കറ്റ്‌ നഷ്‌ടത്തിൽ 291 റണ്ണെടുത്തു. ഡി വൃന്ദ 78 റണ്ണുമായി തിളങ്ങി. മിന്നുമണി പത്ത്‌ റൺ നേടി. സി ടീമിൽ മലയാളി പേസർ വി ജെ ജോഷിതയുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home