ഡൽഹിയിലും മഹാരാഷ്‌ട്രയിലും ഗുജറാത്തിലും മധ്യപ്രദേശിലും ഛത്തീസ്‌ഗഡിലും 
വലിയതോതിൽ കർഷകരും തൊഴിലാളികളും തെരുവിലിറങ്ങി

print edition മോദി സര്‍ക്കാരിന്റെ തൊഴിലാളി, കര്‍ഷക ദ്രോഹ നയങ്ങള്‍ ; ഇനി സമരനാളുകൾ

farmers and workers protest against labour codes
avatar
എം പ്രശാന്ത്‌

Published on Nov 28, 2025, 05:00 AM | 1 min read


ന്യൂഡൽഹി

രാജ്യത്തെ തൊഴിലാളികളെയും കർഷകരെയും ദ്രോഹിച്ചും വൻകിട ആഭ്യന്തര– ബഹുരാഷ്ട്ര കുത്തകകളെ താലോലിച്ചും നീങ്ങുന്ന മോദി സർക്കാരിനുള്ള കനത്ത താക്കീതായി ബുധനാഴ്‌ചത്തെ തൊഴിലാളി – കർഷക സംയുക്ത പ്രക്ഷോഭം മാറി. നഗര–ഗ്രാമ വ്യത്യാസമില്ലാതെ കോടിക്കണക്കിന്‌ തൊഴിലാളികളും കർഷകരുമാണ്‌ അഖിലേന്ത്യ പ്രക്ഷോഭത്തിൽ അണിനിരന്നത്.


ബിജെപി ഭരണസംസ്ഥാനങ്ങൾ അടിച്ചമർത്താൻ എല്ലാ ശ്രമവും നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഡൽഹിയിലും മഹാരാഷ്‌ട്രയിലും ഗുജറാത്തിലും മധ്യപ്രദേശിലും ഛത്തീസ്‌ഗ--ഡിലുമെല്ലാം വൻതോതിൽ കർഷകരും തൊഴിലാളികളും തെരുവിലിറങ്ങി. ത്രിപുരയിൽ തൊഴിലാളി, കർഷക സമരം നേരിടാൻ സർക്കാർ പിന്തുണയോടെ ബിജെപി പ്രവർത്തകർ തന്നെ രംഗത്തിറങ്ങിയെങ്കിലും സമരവീര്യം കെടുത്താനായില്ല.


ജില്ലാ കേന്ദ്രങ്ങളിലും സംസ്ഥാന ആസ്ഥാനങ്ങളിലുമാണ്‌ അഖിലേന്ത്യ പ്രക്ഷോഭം നിശ്ചയിച്ചിരുന്നത്‌. അറുന്നൂറിലേറെ ജില്ലാ കേന്ദ്രങ്ങൾക്ക്‌ പുറമെ താലൂക്ക്‌, ബ്ലോക്,പഞ്ചായത്ത്‌ തലങ്ങളിലും സമരകേന്ദ്രങ്ങൾ രൂപപ്പെട്ടു. തൊഴിലാളിദ്രോഹ ലേബർ കോഡുകളുടെ പകർപ്പ് നഗര, ഗ്രാമ വ്യത്യാസമില്ലാതെ തൊഴിലാളികളും കർഷകരും കത്തിച്ചു. ഖനി, തുറമുഖം, പെട്രോളിയം തുടങ്ങി പ്രധാന വ്യവസായകേന്ദ്രങ്ങളിലും സംഘടിത, അസംഘടിത മേഖലകളിലും ചെറുകിട ഫാക്‌ടറികളിലും പണിശാലകളിലുമെല്ലാം പ്രക്ഷോഭത്തിന്റെ അലയൊലിയെത്തി. സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലെയും തപാൽ, ബാങ്കിങ്‌, ടെലികോം, വൈദ്യുതി മേഖലകളിലെയുമെല്ലാം ജീവനക്കാർ ഐക്യദാർഢ്യമേകി.


തൊഴിലാളികളും കർഷകരും കൈകോർത്തുള്ള രാജ്യവ്യാപക പ്രക്ഷോഭത്തെ സർക്കാരിന്‌ അധികനാൾ കണ്ടെില്ലെന്ന്‌ നടിക്കാനാവില്ല. 2020 നവംബറിൽ ട്രേഡ്‌യൂണിയനുകൾ സംഘടിപ്പിച്ച അഖിലേന്ത്യ പണിമുടക്കിന്‌ പിന്നാലെയാണ്‌ കർഷകർ ഐതിഹാസിക സമരവുമായി രാജ്യതലസ്ഥാനത്തേക്ക്‌ കടന്നുവന്നത്‌. തുടർന്നിങ്ങോട്ട്‌ രാജ്യമെമ്പാടും തൊഴിലാളികളും കർഷകരും കൈകോർത്തുള്ള സമരപരമ്പരകൾ അരങ്ങേറി. 2021 ഡിസംബറിൽ കാർഷിക നിയമങ്ങൾ പിൻവലിക്കാനും ലേബർ കോഡുകൾ നടപ്പിലാക്കാതെ മാറ്റിവയ്‌ക്കാനും സർക്കാർ നിർബന്ധിതമായി. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിയും ബിജെപി സർക്കാരിന്‌ പാഠമായി. ഇതിനെല്ലാം ശേഷമാണ്‌ ബിഹാർ ഉൾപ്പെടെ ചില നിയമസഭാ തെരഞ്ഞെടുപ്പുകളിലെ വിജയത്തിന്‌ പിന്നാലെ വീണ്ടും കോർപറേറ്റ്‌ പ്രീണനം സജീവമാക്കുന്നത്‌. യുഎസ്‌ സമ്മര്‍ദവും ഇതിന്‌ പിന്നിലുണ്ട്‌. ലേബർ കോഡുകൾ പിൻവലിക്കുംവരെ രാജ്യവ്യാപകമായി തുടർന്നും പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്ന്‌ കർഷകസംഘടനകളും ട്രേഡ്‌യൂണിയനുകളും പ്രഖ്യാപിച്ചിട്ടുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home