മുംബൈ-ചെന്നൈ പോരാട്ടം; ധോണിയും രോഹിത്തും കളിക്കുമോ?

എംഎസ് ധോണി (ഇടത്) രോഹിത് ശർമ്മ (വലത്)
മുംബൈ : ഐപിഎല്ലിലെ ക്ലാസിക് പോരാട്ടമായ മുംബൈ ഇന്ത്യൻസ് - ചെന്നൈ സൂപ്പർ കിങ്സ് മത്സരത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ, ആരാധകർക്കിടയിൽ ആശങ്ക പടർത്തി മുൻ നായകന്മാരുടെ പരിക്ക്. ടീമുകളുടെ ഇതിഹാസ താരങ്ങളായ രോഹിത് ശർമ്മയും എംഎസ് ധോണിയും വാംഖഡെയിൽ ഇറങ്ങുമോ എന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക വ്യക്തത ലഭിച്ചിട്ടില്ല.
പരിക്കിനെ തുടർന്ന് ഏതാനും മത്സരങ്ങൾ നഷ്ടമായ രോഹിത് ശർമ്മ ഫിറ്റ്നസ് വീണ്ടെടുത്തെങ്കിലും താരത്തെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തുന്ന കാര്യത്തിൽ തീരുമാനമായില്ല. ഈ സീസണിൽ ഇതുവരെ മത്സരിക്കാത്ത എംഎസ് ധോണിയുടെ കാര്യത്തിലും അനിശ്ചിതത്വം തുടരുകയാണ്. കാലിനേറ്റ പരിക്കിൽ നിന്ന് മോചിതനായെങ്കിലും പൂർണ്ണ ഫിറ്റ്നസ് ഉറപ്പായാൽ മാത്രമേ ധോണി കളിക്കൂ എന്നാണ് ചെന്നൈ ക്യാമ്പ് നൽകുന്ന സൂചന. ഇരുതാരങ്ങളും നെറ്റ്സിൽ സജീവമായി പരിശീലനം നടത്തുന്നുണ്ടെങ്കിലും പ്ലെയിങ് ഇലവനിൽ ഇടംപിടിക്കുമോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ല.










0 comments