വിന്‍ഡീസിന് കൂറ്റൻ സ്കോർ: ഇന്ത്യക്ക് 406 റൺ വിജയലക്ഷ്യം; മൂന്ന് പേർക്ക് സെഞ്ചുറി

ഗുവാഹത്തി: ആദ്യ ഏകദിനത്തിലെ പരാജയത്തിന് പിന്നാലെ ഇന്ത്യയ്ക്ക് മുന്നിൽ കൂറ്റൻ സ്കോർ ഉയർത്തി വെസ്റ്റിൻഡീസ്. വിന്‍ഡീസിനായി മൂന്ന് താരങ്ങൾ സെഞ്ചുറി നേടിയപ്പോൾ ടീം സ്കോർ നാനൂറ് കഴിഞ്ഞു. ഏഴ് വിക്കറ്റ് നഷ്ടത്തിൽ 405 റൺസാണ് വിൻഡീസ് എടുത്തത്. ഇന്ത്യയ്ക്കെതിരെ ഒരു ടീം നേടുന്ന എറ്റവും ഉയർന്ന സ്കോറാണ്. ഓപ്പണർ ജോൺ കാംബെൽ (101), ക്യാപ്റ്റൻ ഷായ് ഹോപ്പ് (104), ആമിർ ജംഗൂ (114) എന്നിവരാണ് സെഞ്ചുറി നേടിയത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റിൻഡീസിന് തുടക്കത്തിൽ തന്നെ കിസി കാർട്ടിയെ (9) നഷ്ടമായി. പിന്നീട് കളത്തിലെത്തിയ ക്യാപ്റ്റൻ ഷായ് ഹോപ്പും ജോൺ കാംബെലും ചേർന്ന് ടീമിന് മുന്നോട്ട് നയിക്കുകയായിരുന്നു. ഇരുവരും ചേർന്ന് നൂറ് റൺസ് കൂട്ടുകെട്ട് ഉണ്ടാക്കിയാണ് പിരിഞ്ഞത്. ജോൺ കാംബെൽ പുറത്തായതിന് പിന്നാലെയെത്തിയ ആമിർ ജംഗൂ വേഗത്തിൽ റൺസ് കണ്ടെത്തിയതോടെ ടീം സ്കോർ കുതിച്ചു. ഷായ് ഹോപ്പും ആമിർ ജംഗൂവും ചേർന്ന് 150 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയതോടെ സ്കോർ 300 കടന്നു. പിന്നീട് എത്തിയവരെല്ലാം വേഗത്തിൽ പുറത്തായെങ്കിലും സ്കോർ ബോഡിൽ റൺസ് കയറി. ഒരുഘട്ടത്തിൽ 450 മുകളിൽ പോകേണ്ട റൺസ് വിക്കറ്റ് വീഴ്ചയോടെ 405ൽ അവസാനിക്കുകയായിരുന്നു.
മൂന്ന് മത്സര പരമ്പരയിൽ ശുഭ്‌മാൻ ഗില്ലും സംഘവും 1–0ന് മുന്നിലാണ്. തിരുവനന്തപുരം ഗ്രീൻഫീൽസ് സ്‌റ്റേഡിയത്തിൽ നടന്ന ഒന്നാം ഏകദിനത്തിൽ ആധികാരിക ജയമായിരുന്നു. എട്ട് വിക്കറ്റിന് കരീബിയക്കാരെ തകർത്തു. വിരാട് കോഹ്‌ലിയും ശുഭ്‌മാൻ ഗില്ലും സെഞ്ചുറി നേടി. ആദ്യ കളിയിൽ സെഞ്ചുറി നേടിയ ഓപ്പണർ ജസ്റ്റിൻ ഗ്രീവ്‌സില്ലാതെയാണ് ടീം കളത്തിലിറങ്ങിയത്. കണങ്കാലിന് പരിക്കേറ്റ താരം കളിച്ചില്ല.








0 comments