Deshabhimani

കോട്ടയത്ത് മൂന്നംഗ കുടുബത്തെ കാണാതായതായി പരാതി

Family Missing

റെജി, സൂസമ്മ, ജോമെറ്റ്

വെബ് ഡെസ്ക്

Published on Sep 30, 2026, 06:48 PM | 1 min read

കോട്ടയം: കോട്ടയം പനച്ചിക്കാട് പഞ്ചായത്തിലെ പൂവന്തുരുത്തിയിൽ മൂന്നംഗ കുടുംബത്തെ കാണാതായതായി പരാതി. പാലമുറ്റത്ത് വീട്ടിൽ 62 കാരൻ റെജി, ഭാര്യ സൂസമ്മ, 30 കാരനായ മകൻ ജോമെറ്റ് എന്നിവരെയാണ് സെപ്തംബർ 26 ശനി മുതൽ കാണാതായത്.


​ഗൃഹനാഥനായ റെജി പെയ്ന്റിങ് കോൺ​ട്രാക്ടറാണ്. ഇതുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നതായാണ് വിവരം. പണം ലഭിക്കാതെ വന്നതോടെ തൊഴിലാളികൾ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് കുടുംബത്തെ കാണാതായതായി വിവരം ലഭിച്ചത്.


26-ാം തീയതി വീട്ടിലുണ്ടായിരുന്ന ഇയോൺ കാറിലാണ് മൂവരും പുറപ്പെട്ടത്. വാ​ഗമൺ, മുണ്ടക്കയം പ്രദേശങ്ങളിലൂടെ കുടുംബം കാറിൽ സഞ്ചരിച്ചതായി പൊലീസ് കണ്ടെത്തി. തീക്കോയി ഭാ​ഗത്താണ് ഇവരുടെ കാർ പോകുന്ന സിസിടിവി ദൃശ്യം ഒടുവിലായി ലഭിച്ചത്. വാ​ഗമണിൽ ഫോൺ സ്വിച്ച് ഓഫായതോടെ കുടുംബത്തെ ട്രാക്ക് ചെയ്യാൻ കഴിയാത്ത സ്ഥിതിയാണ്.


കുടുംബത്തെ കാണാതായ വിവരം ബന്ധുമിത്രാതികളെ അറിയിച്ചു. നിലവിൽ സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് നടത്തി വരുന്നത്. കുടുംബം സാമ്പത്തിക ബാധ്യതകൾ നേരിട്ടിരുന്നതായാണ് വിവരം. നിരവധി പേരിൽ നിന്നും പണം വാങ്ങിയതായും കുടുംബത്തിന് പലരും പണം നൽകാനുള്ളതായും സമീപവാസി പറയുന്നു. കുടുംബം തമിഴ്നാട്ടിലേയ്ക്ക് കടന്നോ എന്ന സാധ്യതയും അന്വേഷിച്ചു വരികയാണ്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home