Deshabhimani

'രണബാലി: നെവർ ഫോർഗെറ്റ് ദി ട്രൂത്ത്' ഡോക്യുമെന്‍ററി പരമ്പരയിലെ ആദ്യ എപ്പിസോഡ് പുറത്ത്

വെബ് ഡെസ്ക്

Published on Sep 30, 2026, 06:26 PM | 2 min read

ഹൈദരാബാദ്: വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും പ്രധാന വേഷങ്ങളിലെത്തുന്ന 'രണബാലി' ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ വൻ റിലീസിന് ഒരുങ്ങുകയാണ്. നാല് ഭാഗങ്ങളുള്ള 'രണബാലി: നെവർ ഫോർഗെറ്റ് ദി ട്രൂത്ത്' എന്ന ഡോക്യുമെന്‍ററി പരമ്പരയിലെ ആദ്യ എപ്പിസോഡായ 'ദി ഫാമിൻ വീ ഫോർഗോട്ട്' സ്ട്രീമിംഗ് ആരംഭിച്ചു. ബ്രിട്ടീഷ് ഭരണത്തിൻ കീഴിൽ 1876–78 കാലഘട്ടത്തിൽ സൃഷ്ടിക്കപ്പെട്ട ദശലക്ഷത്തോളം (ഏകദേശം 1 കോടി) ഇന്ത്യക്കാരുടെ ജീവനെടുത്ത ദാരുണമായ ക്ഷാമത്തെക്കുറിച്ചാണ് ഈ എപ്പിസോഡ് പറയുന്നത്.


rashmika mandana"ഈ ക്ഷാമത്തെക്കുറിച്ച് ആദ്യമായി കേട്ടപ്പോൾ മനസ്സു തകർന്നുപോയി. ആ കാലഘട്ടത്തിൽ ജീവിച്ചിരുന്ന മനുഷ്യരുടെ വേദനയും ത്യാഗവും മനസ്സിലാക്കാൻ ഞാൻ ശ്രമിക്കുകയും ചരിത്രത്തിൽ യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്ന് പഠിക്കുകയും ചെയ്തു. ഇതുപോലൊരു സിനിമയുടെ ഭാഗമാകാനുള്ള അവസരങ്ങൾ വളരെ അപൂർവ്വമായേ ലഭിക്കാറുള്ളൂ."- രശ്മിക മന്ദാന



ഇന്ത്യക്കാർ പട്ടിണി കിടന്നു മരിക്കുമ്പോൾ, ബ്രിട്ടീഷുകാർ വൻതോതിൽ ധാന്യങ്ങൾ ബ്രിട്ടനിലേക്കും അവർ യുദ്ധം ചെയ്തിരുന്ന മറ്റ് പ്രദേശങ്ങളിലേക്കും കടത്തുന്നത് തുടരുകയായിരുന്നുവെന്ന് ഡോക്യുമെന്ററി പറയുന്നു. ചരിത്രത്തിലെ മറന്നുപോയ അധ്യായം വിശദമായ ഗവേഷണത്തിന് വിധേയമാക്കിയതും 'രണബാലി'യുടെ അടിത്തറയായതും എങ്ങനെയെന്നാണ് ഈ എപ്പിസോഡിന്റെ ഇതിവൃത്തം. ഈ ഡോക്യുമെന്‍ററി പരമ്പര സെപ്റ്റംബർ 30-ന് 'ദി ഹിസ്റ്ററി വീ ഫോർഗോട്ട്', ഒക്ടോബർ 2-ന് 'ദി മെൻ വീ ഫോർഗോട്ട്' എന്നീ എപ്പിസോഡുകളോടെ തുടരും. നാലാമത്തെയും അവസാനത്തെയും എപ്പിസോഡായ 'ദി ലാസ്റ്റ് ലോഡ്' സ്ട്രീം ചെയ്യുന്ന തീയതി ഉടൻ പ്രഖ്യാപിക്കും.


Rahul Sankrityan"ബ്രിട്ടീഷ് സാമ്രാജ്യത്തെക്കുറിച്ചും അതിന്‍റെ ചരിത്രത്തെക്കുറിച്ചും നമ്മൾ നൂറുകണക്കിന് സിനിമകൾ കണ്ടിട്ടുണ്ട്, എന്നാൽ അവയിലൊന്നും തന്നെ ഈ ക്ഷാമത്തെക്കുറിച്ച് സംസാരിച്ചിട്ടില്ല. ചരിത്രരേഖകൾ പ്രകാരം 1876–78 കാലഘട്ടത്തിലെ 'ഗ്രേറ്റ് മദ്രാസ് ഫാമിൻ' (മദ്രാസ് മഹാക്ഷാമം) സമയത്ത് രണ്ട് വർഷത്തിനുള്ളിൽ ഏകദേശം 1 കോടിയോളം ഇന്ത്യക്കാരാണ് മരണമടഞ്ഞത്. അക്കാലത്ത് ഇന്ത്യയിലെ ജനസംഖ്യ 25-30 കോടി മാത്രമായിരുന്നു, അതിനാൽ തന്നെ ഈ ദുരന്തത്തിന്‍റെ വ്യാപ്തി ചിന്തിക്കാവുന്നതിലും അപ്പുറമാണ്. ഈ സംഭവത്തെക്കുറിച്ച് മനസ്സിലാക്കാൻ കളക്ടർ ഓഫീസുകൾ, ലൈബ്രറികൾ, പഴയ ആർക്കൈവുകൾ എന്നിവ സന്ദർശിച്ചും നിരവധി പുസ്തകങ്ങളും ഗവൺമെന്‍റ് ഗസറ്റുകളും പഠിച്ചും ഞങ്ങൾ ആഴത്തിലുള്ള ഗവേഷണം നടത്തുകയും ശേഷമാണ് ഇത് സ്ക്രീനിലേക്ക് എത്തിച്ചത്."- സംവിധായകൻ രാഹുൽ സാങ്ക്രിത്യൻ



vijay devarakonda"ഈ ക്ഷാമകാലത്ത് ഇന്ത്യക്കാർ പട്ടിണി കിടന്ന് മരിക്കുമ്പോൾ, ബ്രിട്ടീഷുകാർ ലക്ഷക്കണക്കിന് ടൺ ധാന്യങ്ങൾ ബ്രിട്ടനിലേക്കും മറ്റ് യുദ്ധമേഖലകളിലേക്കും കടത്തുകയായിരുന്നു. ഏതാണ്ട് 150 വർഷങ്ങൾക്ക് മുമ്പാണ് ഈ ഭയാനകമായ സംഭവം നടന്നത്. പട്ടിണി കിടക്കുമ്പോൾ പോലും, ബ്രിട്ടീഷുകാർക്കായി ധാന്യം ചുമക്കാൻ ആളുകൾ നിർബന്ധിതരായി. ഈ യഥാർത്ഥ കഥ പറയാനും യഥാർഥത്തിൽ എന്താണ് സംഭവിച്ചതെന്ന് ആളുകൾ ഓർക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ഞങ്ങൾ ആഗ്രഹിച്ചു. ആ ക്ഷാമകാലത്ത് ജീവൻ പൊലിഞ്ഞ ദശലക്ഷക്കണക്കിന് ആളുകൾക്കുള്ള ഞങ്ങളുടെ ആദരവാണ് 'രണബാലി'." - വിജയ് ദേവരകൊണ്ട



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home