മാധ്യമങ്ങളെ പേടിയോ; മുഖ്യമന്ത്രി പതിവ് വാർത്താസമ്മേളനം ഉപേക്ഷിച്ചു

തിരുവനന്തപുരം: മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ ഭയമായതോടെ മുഖ്യമന്ത്രി വി ഡി സതീശൻ ബുധനാഴ്ചത്തെ പതിവ് വാർത്താസമ്മേളനം ഉപേക്ഷിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും വാർത്താക്കുറിപ്പ് മാത്രമാണ് ബുധനാഴ്ച വന്നത്. മന്ത്രിസഭാ യോഗത്തിന് ശേഷം രാവിലെയാണ് സാധാരണ മുഖ്യമന്ത്രി വാർത്താസമ്മേളനം നടത്താറ്. രാവിലെ നടക്കുന്ന മന്ത്രിസഭായോഗം ഇന്ന് വൈകുന്നേരത്തേക്ക് മാറ്റിയിരുന്നു.
ചോദ്യങ്ങളെ ഭയന്ന് ഒളിച്ചോടുന്ന മുഖ്യമന്ത്രി, അദ്ദേഹത്തിന്റെ പരിപാടികളിൽ മാധ്യമങ്ങൾക്ക് കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ചടങ്ങുകളിൽ നിന്ന് മാധ്യമങ്ങളെ അകറ്റിനിർത്താനും ചോദ്യങ്ങൾ ഒഴിവാക്കാനും യൂണിഫോമിട്ടവർക്കു പുറമെ മഫ്‌തിയിലും കൂടുതൽ പൊലീസുകാരെ ഏർപ്പാടാക്കി. മാധ്യമങ്ങളെ നിരീക്ഷിക്കാൻ രഹസ്യപൊലീസിനെയും പ്രത്യേകം ചുമതലപ്പെടുത്തി.
മലപ്പുറം വിമാനയാത്രയുടെ സ്‌പോൺസർ ആരെന്ന ചോദ്യവും മന്ത്രി കെ എം ഷാജിയുടെ റേഞ്ച് റോവർ യാത്രസംബന്ധിച്ച ചോദ്യങ്ങളുമാണ്
മുഖ്യമന്ത്രിയെ പ്രകോപിതനാക്കിയത്. ഇൗ ചോദ്യം വീണ്ടും ഉന്നയിക്കുമെന്ന ഭയത്താൽ മുഖ്യമന്ത്രിയുടെ വിവിധ പരിപാടികളിൽനിന്ന് മാധ്യമപ്രവർത്തകരെ ഒഴിവാക്കുകയായിരുന്നു. ഇടുക്കിയിൽവച്ച് മാധ്യമപ്രവർത്തകരോട് മാറിനിൽക്കാൻ പറഞ്ഞു. തൃശൂരിലും കൊച്ചിയിലും പൊലീസിനെ ഉപയോഗിച്ച് മാധ്യമപ്രവർത്തകർക്ക് വിലക്കേർപ്പെടുത്തി. അതിനുപിന്നാലെയാണ് മാധ്യമങ്ങൾക്ക് കടുത്ത പൊലീസ് നിയന്ത്രണം ഏർപ്പെടുത്തിയത്.







0 comments