ad
Deshabhimani

കെസിഎല്ലിൽ മികവ് തെളിയിക്കാൻ കോട്ടയത്തിൻ്റെ താരങ്ങൾ

kcl.
വെബ് ഡെസ്ക്

Published on Aug 13, 2026, 02:56 PM | 1 min read

കോട്ടയം: കെസിഎല്ലിൽ മികവ് തെളിയിക്കാൻ കോട്ടയത്തിൻ്റെ താരങ്ങൾ. കോട്ടയത്ത് നിന്നും സിജോമോൻ ജോസഫും ശ്രീഹരി നായരും ആദി അഭിലാഷുമാണ് ഇത്തവണ കെസിഎല്ലിനുള്ളത്. സിജോമോൻ ജോസഫും ശ്രീഹരി നായരും ട്രിവാൺഡ്രം റോയൽസിന് വേണ്ടിയും ആദി അഭിലാഷ് കൊച്ചി ബ്ലൂ ടൈഗേഴ്സിന് വേണ്ടിയുമാണ് മത്സരിക്കാനിറങ്ങുക.


കെസിഎല്ലിലെ ഏറ്റവും അനുഭവസമ്പന്നരായ കളിക്കാരിൽ ഒരാളാണ് സിജോമോൻ ജോസഫ്. കഴിഞ്ഞ സീസണിൽ തൃശൂരിനെ നയിച്ച സിജോമോൻ ജോസഫ് ആദ്യ സീസണിൽ കൊച്ചിക്ക് വേണ്ടിയും മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ഇത്തവണ 4.40 ലക്ഷം രൂപയ്ക്കാണ് ട്രിവാൺഡ്രം റോയൽസ് സിജോമോനെ സ്വന്തമാക്കിയത്. കേരളത്തിന്റെ അണ്ടർ 14, 16, 19 ടീമുകളുടെ ക്യാപ്റ്റനായിരുന്ന സിജോമോൻ കേരള രഞ്ജി ടീമിനെയും നയിച്ചിട്ടുണ്ട്.


ഇന്ത്യൻ അണ്ടർ 19 ടീമിനായുള്ള അരങ്ങേറ്റ മത്സരത്തിലെ പ്രകടനമാണ് സിജോമോന്റെ കരിയറിലെ ഏറ്റവും മികച്ചവയിലൊന്നായി വിലയിരുത്തുന്നത്. ഇംഗ്ലണ്ടിനെതിരെയുള്ള മത്സരത്തിൽ ആറ് വിക്കറ്റും 68 റൺസും നേടിയ സിജോമോൻ അന്ന് കോച്ചായിരുന്ന രാഹുൽ ദ്രാവിഡിന്റെ അനുമോദനവും ഏറ്റുവാങ്ങിയിരുന്നു. ഇത്തവണ സിജോമോൻ്റെ സാന്നിധ്യം ടീമിന് മുതൽക്കൂട്ടാവുമെന്നാണ് റോയൽസിൻ്റെ പ്രതീക്ഷ.


യുവ സ്പിന്നറായ ശ്രീഹരിയെ 1.15 ലക്ഷം രൂപയ്ക്കാണ് റോയൽസ് ലേലത്തിൽ സ്വന്തമാക്കിയത്. കഴിഞ്ഞ വർഷം കൊച്ചി ബ്ലൂ ടൈഗേഴ്സിന് വേണ്ടിയിറങ്ങിയ ശ്രീഹരി തൃശൂരിനെതിരായ മത്സരത്തിൽ മൂന്ന് വിക്കറ്റ് വീഴ്ത്തി ശ്രദ്ധേയനായിരുന്നു. കൂടാതെ രഞ്ജി ട്രോഫി ക്യാമ്പിലുമെത്തി. ഇത്തവണ റോയൽസിനായി മികച്ച പ്രകടനം കാഴ്ചവെക്കാനാകുമെന്നാണ് ശ്രീഹരിയുടെ പ്രതീക്ഷ. ആദി അഭിലാഷിനെ 1.35 ലക്ഷം രൂപയ്ക്കാണ് കൊച്ചി ബ്ലൂ ടൈഗേഴ്സ് തങ്ങളുടെ പാളയത്തിലെത്തിച്ചത്. അണ്ടർ 19 തലത്തിൽ കേരളത്തിന് വേണ്ടി കളിച്ചിട്ടുള്ള ആദിയുടെ ഓൾറൗണ്ട് മികവ് കൊച്ചിക്ക് മുതൽക്കൂട്ടാവും.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home