ഒന്നാം ടെസ്റ്റ്; ന്യൂസിലൻഡിനെതിരെ കെ എൽ രാഹുലിന് സെഞ്ചുറി

കെ എൽ രാഹുൽ| Photo: Social Media
വെല്ലിങ്ടൺ : ന്യൂസിലൻഡ് മണ്ണിൽ കന്നി ടെസ്റ്റ് സെഞ്ചുറിയുമായി കെഎൽ രാഹുൽ. ന്യൂസിലൻഡിനെതിരായ ഒന്നാം ടെസ്റ്റിന്റെ മൂന്നാം ദിനമാണ് 207 പന്തിൽ താരം സെഞ്ചുറി നേടിയത്. എട്ട് ഫോറും ഒരു സിക്‌സും ഉൾപ്പെടുന്നതാണ് താരത്തിന്റെ ഇന്നിങ്‌സ്. ഈ സെഞ്ചുറിയോടെ ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ന്യൂസിലൻഡ് എന്നീ നാല് രാജ്യങ്ങളിലും ടെസ്റ്റ് സെഞ്ചുറി നേടുന്ന അഞ്ചാമത്തെ ഇന്ത്യൻ താരമെന്ന നേട്ടവും രാഹുൽ സ്വന്തമാക്കി. പുറത്താകാതെ ക്രീസിലുണ്ട്
ന്യൂസിലൻഡിനെതിരായ മത്സരത്തിൽ മറ്റൊരു ചരിത്രനേട്ടവും രാഹുലിനെ തേടിയെത്തി. യശസ്വി ജയ്‌സ്വാളിനൊപ്പം ഒന്നാം വിക്കറ്റിൽ 130 റൺസിന്റെ കൂട്ടുകെട്ടാണ് താരം പടുത്തുയർത്തിയത്. 1994ന് ശേഷം ന്യൂസിലൻഡ് മണ്ണിൽ ടെസ്റ്റ് ക്രിക്കറ്റിൽ സെഞ്ചുറി കൂട്ടുകെട്ട് നേടുന്ന ആദ്യ ഓപ്പണിങ് ജോഡിയാണ് ജയ്‌സ്വാളും രാഹുലും. 1994ൽ ഹാമിൽട്ടണിൽ നയൻ മോംഗിയയും നവ്ജ്യോത് സിങ് സിദ്ദുവുമാണ് അവസാനമായി ഈ നേട്ടം സ്വന്തമാക്കിയത്.
ന്യൂസിലൻഡിൽ ടെസ്റ്റ് അർധസെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ ഓപ്പണർ എന്നതിലുപരി ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ന്യൂസിലൻഡ് എന്നീ നാല് രാജ്യങ്ങളിലും ടെസ്റ്റ് ഓപ്പണറായി 50 റൺസിലധികം നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കോഡും രാഹുലിന് സ്വന്തമാണ്. ഈ നേട്ടം കൈവരിക്കുന്ന ആറാമത്തെ ഏഷ്യൻ ഓപ്പണർ കൂടിയാണ് താരം.
മത്സരത്തിന്റെ മൂന്നാം ദിനം രണ്ടാം സെഷൻ പുരോഗമിക്കുമ്പോൾ ഇന്ത്യ ഒന്നാം ഇന്നിങ്‌സിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 255 റൺസെന്ന നിലയിലാണ്. ന്യൂസിലൻഡിന്റെ ഒന്നാം ഇന്നിങ്‌സ് സ്കോറായ 368 റൺസിനേക്കാൾ 113 റൺസ് പിന്നിലാണ് ഇന്ത്യ. 89 പന്തിൽ 85 റൺസെടുത്ത യശസ്വി ജയ്‌സ്വാളിന്റെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. 129 പന്തിൽ 57 റൺസുമായി ദേവ്ദത്ത് പടിക്കലും ക്രീസിലുണ്ട്.
നേരത്തെ ഹെൻറി നിക്കോൾസിന്റെ 175 റൺസിന്റെയും ഗ്ലെൻ ഫിലിപ്‌സിന്റെ 118 റൺസിന്റെയും കരുത്തിൽ ന്യൂസിലൻഡ് ഒന്നാം ഇന്നിങ്‌സിൽ 368 റൺസെടുത്തിരുന്നു. ഇന്ത്യക്കായി ജസ്പ്രീത് ബുംറ നാല് വിക്കറ്റും ആകാശ് ദീപ് മൂന്ന് വിക്കറ്റും വീഴ്ത്തി.








0 comments