ad
Deshabhimani

ഐപിഎൽ 2026

കെഎൽ രാഹുലിന്റേത് 'അഗ്രസീവ്' ബാറ്റിങ്; പ്രശംസയുമായി അമ്പാട്ടി റായുഡു

KL Rahul, Jurel

കെഎൽ രാഹുലും, ധ്രുവ് ജുറലും (Photo Credit BCCI)

വെബ് ഡെസ്ക്

Published on May 02, 2026, 03:58 PM | 1 min read

മുംബൈ : ഐപിഎൽ 2026ൽ ഡൽഹി ക്യാപിറ്റൽസ് ഓപ്പണർ കെഎൽ രാഹുലിന്റെ ബാറ്റിങ് സമീപനത്തിൽ വന്ന മാറ്റത്തെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം അമ്പാട്ടി റായുഡു. രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ ഡൽഹിയുടെ വിജയത്തിന് പിന്നാലെയാണ് രാഹുലിന്റെ ആത്മവിശ്വാസത്തെയും ആക്രമണ ശൈലിയെയും റായുഡു പ്രശംസിച്ചത്.


രാഹുലിന് എപ്പോഴും മികച്ച ബാറ്റിങ് മികവുണ്ടെന്നും എന്നാൽ ഇപ്പോൾ പ്രകടിപ്പിക്കുന്ന മനോഭാവമാണ് ശ്രദ്ധേയമെന്നും റായുഡു പറഞ്ഞു. മുൻ സീസണുകളെ അപേക്ഷിച്ച് രാഹുലിന്റെ സ്‌ട്രൈക്ക് റേറ്റിൽ വലിയ പുരോഗതിയുണ്ട്. സാധാരണയായി പ്രതിരോധിക്കാൻ ശ്രമിക്കുന്ന പന്തുകൾ പോലും ഇപ്പോൾ രാഹുൽ അനായാസം സിക്സറുകൾ നേടുന്നു. സ്പിന്നർ രവി ബിഷ്‌ണോയിക്കെതിരെ രാഹുൽ പുറത്തെടുത്ത മികവ് ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


രാജസ്ഥാനെതിരെ 40 പന്തിൽ 70 റൺസാണ് രാഹുൽ അടിച്ചുകൂട്ടിയത്. ആറ് ഫോറുകളും അഞ്ച് സിക്സറുകളും ഉൾപ്പെട്ടതായിരുന്നു ഈ ഇന്നിങ്‌സ്. നിലവിൽ ഈ സീസണിലെ ഏറ്റവും കൂടുതൽ റൺസ് നേടിയ താരം (ഓറഞ്ച് ക്യാപ് ജേതാവ് ) കെഎൽ രാഹുലാണ്. മത്സരത്തിലെ മികച്ച താരമായും രാഹുൽ തെരഞ്ഞെടുക്കപ്പെട്ടു.


രാജസ്ഥാൻ റോയൽസ് ഉയർത്തിയ 226 റൺസ് എന്ന കൂറ്റൻ ലക്ഷ്യം ഏഴ് വിക്കറ്റ് ബാക്കിനിൽക്കെയാണ് ഡൽഹി മറികടന്നത്. ഐപിഎൽ ചരിത്രത്തിലെ ഡൽഹിയുടെ ഏറ്റവും ഉയർന്ന റൺ ചേസാണിത്. പാതും നിസ്സങ്ക നിസ്സങ്കയുമായി ചേർന്ന് (110 റൺസ്) രാഹുൽ നൽകിയ മികച്ച തുടക്കമാണ് ഡൽഹിക്ക് വിജയം അനായാസമാക്കിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home