കേരളത്തിന് വീണ്ടും തോൽവി: 101 റൺസിന് പുറത്ത്, അസമിന് അനായാസ വിജയം

ലക്നൗ: സയ്യിദ് മുഷ്താഖ് അലി ട്വന്റി20യിൽ കേരളത്തിന് വീണ്ടും തോൽവി. അവസാനഗ്രൂപ്പ് മത്സരത്തിൽ അസമിനോട് അഞ്ച് വിക്കറ്റിനാണ് ടീം തോറ്റത്. ആദ്യം ബാറ്റ് ചെയ്ത കേരളം 19.4 ഓവറിൽ 101 റൺസിന് പുറത്തായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ അസം 18.5 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യത്തിലെത്തി. സ്കോർ: കേരളം 101, അസം 105/5.
ക്യാപ്റ്റൻ സഞ്ജുവില്ലാതെ കളത്തിലിറങ്ങിയ കേരളത്തിന് തുടക്കം മുതൽ തിരിച്ചടിയായിരുന്നു. 23 റൺസ് നേടിയ രോഹൻ കുന്നുമ്മലാണ് ടോപ് സ്കോറർ. ചെറിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ അസമിന് തുടക്കം പിഴച്ചു. എന്നാൽ 41 റൺസെടുത്ത് പുറത്താകാതെ നിന്ന പ്രദ്യുൻ സൈക്കിയയുടെ ഇന്നിങ്സ് ടീമിന് കരുത്തായി.
ഗ്രൂപ്പ് മത്സരങ്ങളിൽ കേരളത്തിൻറെ നാലാം തോൽവിയാണിത്. ടൂർണമെൻറിൽ കഴിഞ്ഞ മത്സരതിൽ ആന്ധ്രയോട് തോറ്റതോടെ കേരളം സൂപ്പർ ലീഗിലെത്താതെ പുറത്തായിരുന്നു. ക്യാപ്റ്റൻ സഞ്ജു സാംസൺ ദക്ഷിണാഫ്രിക്കക്കെതിരായ ട്വന്റി20 പരമ്പര കളിക്കാൻ ഇന്ത്യൻ ടീമിനൊപ്പം ചേർന്നതിനാൽ അഹമ്മദ് ഇമ്രാനാണ് കേരളത്തെ നയിച്ചത്.










0 comments