Deshabhimani

സയ്യിദ് മുഷ്താഖ് അലി ട്രോഫി; കേരളത്തിന് തോൽവി, മധ്യപ്രദേശിന് 5 വിക്കറ്റ് ജയം

Syed Trophy MP

Photo:X

വെബ് ഡെസ്ക്

Published on Nov 14, 2026, 08:03 PM | 1 min read

ന്യൂഡൽഹി : സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിന് തോൽവി. എലൈറ്റ് ഗ്രൂപ്പ് സി മത്സരത്തിൽ മധ്യപ്രദേശ് അഞ്ച് വിക്കറ്റിനാണ് കേരളത്തെ പരാജയപ്പെടുത്തിയത്. കേരളം ഉയർത്തിയ 139 റൺസ് വിജയലക്ഷ്യം മധ്യപ്രദേശ് 18.4 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു.


ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 138 റൺസെടുത്തു. സഞ്ജു സാംസൺ (4), മുഹമ്മദ് അസ്ഹറുദ്ദീൻ (10), അഹമ്മദ് ഇമ്രാൻ (1) എന്നിവർ നിരാശപ്പെടുത്തിയപ്പോൾ സൽമാൻ നിസാർ (69) നടത്തിയ പോരാട്ടമാണ് കേരളത്തിന് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. 53 പന്തിൽ അഞ്ച് ഫോറും രണ്ട് സിക്സും ഉൾപ്പടെ 69 റൺസാണ് സൽമാൻ നേടിയത്.


അഖിൽ സ്കറിയ 32 റൺസെടുത്തു. മധ്യപ്രദേശിനായി ത്രിപുരേഷ് സിങ് മൂന്ന് വിക്കറ്റും ആവേശ് ഖാൻ രണ്ട് വിക്കറ്റും വീഴ്ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ മധ്യപ്രദേശിനായി അക്ഷത് രഘുവൻഷി 28 പന്തിൽ 45 റൺസെടുത്ത് മികച്ച തുടക്കം നൽകി. നായകൻ രജത് പാട്ടിദാർ 29 പന്തിൽ പുറത്താകാതെ 36 റൺസും അപൂർവ് ദ്വിവേദി 26 റൺസും നേടി.


കേരളത്തിനായി കാർത്തിക് ബി നായർ രണ്ട് വിക്കറ്റ് വീഴ്ത്തി. എംഡി നിധീഷ്, കെഎം ആസിഫ്, ബിജു നാരായണൻ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി. എട്ട് പന്തുകൾ ബാക്കിനിൽക്കെയാണ് മധ്യപ്രദേശ് വിജയം സ്വന്തമാക്കിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home