Deshabhimani

അണ്ടർ 19 ഏഷ്യാ കപ്പ് പിള്ളേര് തൂക്കി; ഇന്ത്യയ്ക്ക് കിരീടം, പാകിസ്ഥാനെതിരെ ഒരു വിക്കറ്റ് ജയം

Under 19 India Won

ടീം ഇന്ത്യ| Photo: Social Media

വെബ് ഡെസ്ക്

Published on Nov 14, 2026, 06:54 PM | 1 min read

അൽ അമറാത്ത് : അണ്ടർ19 ഏഷ്യാ കപ്പിൽ ഇന്ത്യക്ക് ഒൻപതാം കിരീടം. ആവേശകരമായ ഫൈനലിൽ പാകിസ്ഥാനെ ഒരു വിക്കറ്റിന് തകർത്താണ് ഇന്ത്യ കിരീടത്തിൽ മുത്തമിട്ടത്. പാകിസ്ഥാൻ ഉയർത്തിയ 338 റൺസ് വിജയലക്ഷ്യം ഇന്ത്യ അവസാന പന്തിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. അവസാന ഓവറിലെ അവസാന പന്തുവരെ നീണ്ട പോരാട്ടത്തിലാണ് ഇന്ത്യയുടെ തകർപ്പൻ വിജയം.


ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ നിശ്ചിത 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 337 റൺസെടുത്തു. ഉസ്മാൻ ഖാൻ (107), അബ്ദുൽ ഖാദിർ (80), നായകൻ ഫർഹാൻ യൂസഫ് (63) എന്നിവരുടെ ഇന്നിങ്സുകളാണ് പാകിസ്ഥാന് മികച്ച സ്കോർ സമ്മാനിച്ചത്. ഇന്ത്യക്കായി കവ്യ പരേഷ് പട്ടേൽ നാല് വിക്കറ്റും ചിഗുരുപതി വെങ്കട മൂന്ന് വിക്കറ്റും വീഴ്ത്തി.


മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ലക്ഷ്യ രായ്ചന്ദാനിയുടെ (80) ഇന്നിങ്സാണ് കരുത്തായത്. ആര്യവീർ സെവാഗ് 58 റൺസും മനാൽ ചൗഹാൻ 47 റൺസും നേടി. അവസാന ഘട്ടത്തിൽ മോഹിത് ഉൽവ 26 പന്തിൽ പുറത്താകാതെ 49 റൺസെടുത്തതോടെ ഇന്ത്യ വിജയത്തിലേക്ക് കുതിച്ചു. ചിഗുരുപതി വെങ്കട 8 പന്തിൽ പുറത്താകാതെ 11 റൺസുമായി പിന്തുണ നൽകി.


പാകിസ്ഥാനായി റിസ്‌വാനുള്ള മൂന്ന് വിക്കറ്റ് വീഴ്ത്തി. നിഖാബ് ഷഫീഖ് രണ്ട് വിക്കറ്റും നേടി. അവസാന പന്തിൽ വിജയം പിടിച്ചെടുത്ത ഇന്ത്യ ഒൻപതാം തവണയാണ് അണ്ടർ19 ഏഷ്യാ കപ്പ് കിരീടം സ്വന്തമാക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home