ക്രിക്കറ്റ് ആവേശത്തിലേക്ക് കേരളം; കെസിഎൽ മൂന്നാം സീസൺ ആഗസ്ത് 20 മുതൽ

തിരുവനന്തപുരം: വീണ്ടും ക്രിക്കറ്റ് ആവേശത്തിലേക്ക് ചുവട് വയ്ക്കാനൊരുങ്ങി കേരളം. കേരള ക്രിക്കറ്റ് ലീഗിന്റെ (KCL) മൂന്നാം സീസൺ മത്സരക്രമം പ്രഖ്യാപിച്ചു. ഗസ്ത് 20 മുതൽ സെപ്തംബർ അഞ്ച് വരെയാണ് മത്സരങ്ങൾ. കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസും തൃശൂർ ടൈറ്റൻസും തമ്മിലാണ് ഉദ്ഘാടന മത്സരം. 17 ദിവസം നീളുന്ന ക്രിക്കറ്റ് മാമാങ്കത്തിൽ ആറ് ഫ്രാഞ്ചൈസികളാണ് കിരീടത്തിനായി പോരാടുന്നത്.
ആഗസ്ത് 20ന്, കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസും തൃശൂർ ടൈറ്റൻസുമായുള്ള ഉദ്ഘാടന മത്സരം ഉച്ചയ്ക്ക് 2.30 ന് ആരംഭിക്കും. അന്നേദിവസം 7.30ന് നടക്കുന്ന രണ്ടാമത്തെ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ കൊച്ചി ബ്ലൂ ടൈഗേഴ്സ് കൊല്ലം സെയിലേഴ്സുമായി ഏറ്റുമുട്ടും. സെപ്തംബർ 4ന് നടക്കുന്ന സെമിഫൈനലുകളിൽ പോയിൻ്റ് പട്ടികയിലെ രണ്ടാം സ്ഥാനക്കാർ മൂന്നാം സ്ഥാനക്കാരെയും ഒന്നാം സ്ഥാനക്കാർ നാലാം സ്ഥാനക്കാരെയും നേരിടും. സെപ്തംബർ 5നാണ് ഫൈനൽ.
കഴിഞ്ഞ സീസണുകളിൽ സ്റ്റാർ സ്പോർട്സിലൂടെ നാല് കോടിയലധികം പ്രേക്ഷകരാണ് കെസിഎൽ മത്സരങ്ങൾ കണ്ടത്. ഫാൻകോഡിൽ 70 ലക്ഷത്തിലധികവും ഏഷ്യാനെറ്റ് പ്ലസിൽ 1.34 കോടിയിലേറെയും ആളുകൾ ലീഗ് തത്സമയം ആസ്വദിച്ചു.










0 comments