ad
Deshabhimani

print edition കൊച്ചിക്ക്‌ സാലി 
ക്യാപ്‌റ്റൻ, 
തൃശൂരിന്‌ അഖിൽ

Kochi

സാലി സാംസൺ, എം എസ് അഖിൽ

വെബ് ഡെസ്ക്

Published on Aug 06, 2026, 01:30 AM | 1 min read

കൊച്ചി : കേരള ക്രിക്കറ്റ് ലീഗ്‌ (കെസിഎൽ) മൂന്നാം സീസണിൽ ചാമ്പ്യൻമാരായ കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെ സാലി സാംസൺ നയിക്കും. ബേസിൽ തമ്പിയാണ്‌ വൈസ്‌ക്യാപ്‌റ്റൻ. സഞ്‌ജു സാംസണിന്റെ സഹോദരനായ സാലിയുടെ നേതൃത്വത്തിലാണ്‌ കഴിഞ്ഞ തവണ കിരീടം. ഇത്തവണ സഞ്‌ജു കളിക്കാനില്ല. കഴിഞ്ഞ തവണ സെമിയിലെത്തിയ തൃശൂർ ടൈറ്റൻസിനെ ഓൾറ‍ൗണ്ടർ എം എസ്‌ അഖിൽ നയിക്കും. ഒരുപിടി കൗമാരതാരങ്ങളെ ഉൾപ്പെടുത്തിയാണ്‌ തൃശൂരിന്റെ വരവ്‌.


ഇന്ത്യൻ അണ്ടർ 19 ടീമംഗം മാനവ് കൃഷ്ണ, മുഹമ്മദ് ഇനാൻ, കെ ആ‍ർ രോഹിത്, അമയ് മനോജ്, ജോബിൻ ജോബി എന്നിവർ ടീമിലുണ്ട്‌. 20 മുതൽ സെപ്‌തംബർ അഞ്ച് വരെ തിരുവനന്തപുരം ഗ്രീൻഫീൽഡ്‌ സ്‌റ്റേഡിയത്തിലാണ്‌ മത്സരങ്ങൾ. 17 ദിവസം നീളുന്ന ലീഗിൽ ആറ് ടീമുകളാണുള്ളത്‌. കാലിക്കറ്റ് ഗ്ലോബ് സ്‌റ്റാർസും തൃശൂർ ടൈറ്റൻസും തമ്മിൽ പകൽ 2.30നാണ്‌ ഉദ്ഘാടന മത്സരം. രാത്രി 7.30ന്‌ നിലവിലെ ചാമ്പ്യൻമാരായ കൊച്ചി ബ്ലൂ ടൈഗേഴ്‌സ്‌ കൊല്ലം സെയ്‌ലേഴ്‌സുമായി ഏറ്റുമുട്ടും. ​ട്രിവാൻഡ്രം റോയൽസും ആലപ്പി റിപ്പിൾസുമാണ്‌ മറ്റ്‌ ടീമുകൾ.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home